കെ.എം.സി.സി സർഗോത്സവം ചിത്ര കല മത്സരങ്ങൾ 8 ന്


ദുബൈ: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി നടത്തിവരുന്ന കല സാഹിത്യ മത്സരമായ സർഗോത്സവത്തിന്‍റെ പരിപാടികൾക്ക് അന്തിമരൂപം നൽകി.നവംബർ 8ന് വെള്ളിയാഴ്ച ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് മുതിർന്നവർക്കും കുട്ടികൾക്കും നടത്തുന്ന ചിത്ര കല മത്സരങ്ങളൊടെ തുടക്കമാകും. സമാപനം സ്റ്റേജ് തല മത്സരങ്ങളൊടെയും മാപ്പിള കലാമേളയോടും കൂടി ഗർഹൂദ് എൻ.ഐ മോഡൽ സ്കൂളിൽ നടക്കും. സ്കൂൾ യുവജനോത്സവ മാന്വൽ അനുസരിച്ചു നടത്തിവരുന്ന പരിപാടിയിൽ 25 ഇനങ്ങള്‍ ഉൾപ്പെടുന്നു. ചിത്ര കല മത്സരങ്ങളിൽ പെൻസിൽ ഡ്രായിങ്, പെയിന്റിംഗ്, കാർട്ടൂൺ എന്നിവ ഉൾപ്പെടുന്നു. സാഹിത്യ മത്സരങ്ങളിൽ ഉപന്യാസം (ഇംഗ്ലീഷ് മലയാളം), ചെറുകഥ, കവിത, മാപ്പിളപാട്ടു രചന, മുദ്രാവാക്യ രചന, ന്യൂസ് മേക്കിങ് എന്നിവയും,  സ്റ്റേജ് ഇനങ്ങളിൽ  പ്രസംഗം (ഇംഗ്ലീഷ്, മലയാളം), കവിതാലാപനം, ഗാനലാപനങ്ങൾ (ദേശഭക്തി, അറബി ഗാനം, മാപ്പിള ഗാനം) മോണോ ആക്ട്,  മിമിക്രി എന്നിവയും മത്സര ഇനങ്ങളാണ്. ക്വിസ്, ഡിബേറ്റ് മത്സരങ്ങളൂം സംഘടിപ്പിക്കുന്നു. മാപ്പിള കലാമേളയിൽ വിവിധ ഗ്രൂപ്പുകൾ അറബന മുട്ട്, ദഫ് മുട്ട്, കോൽക്കളി, വട്ടപാട്ട് എന്നിവയിൽ വിവിധ ജില്ലകള്‍ തമ്മില്‍ മാറ്റുരക്കും
     അഷ്‌റഫ് കൊടുങ്ങല്ലൂരിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം ദുബായ് കെ.എം.സി.സി ജന:സെക്രട്ടറി മുസ്തഫ വേങ്ങര ഉദ്ഘാടനം ചെയ്തു. ഇ.ആർ അലിമാസ്റ്റർ, അബ്ദുല്ല കുട്ടി ചേറ്റുവ, അബ്ദുൽ റഹ്മാൻ വലിയപറമ്പ, അമീൻ അബ്ദുൽ കാദർ, ജാസ്സിം ഖാൻ, മൂസ കോയമ്പ്രം, മുഹമ്മദ് തെക്കയിൽ, നസീർ പാനൂർ, റാഫി പള്ളിപ്പുറം, റിയാസ് പുളിക്കൽ, സിദിഖ് മരുന്നൻ, ശുഹൂദ് തങ്ങൾ, അഫ്സൽ മൊട്ടമ്മൽ, ഷംസുദീൻ വള്ളിക്കുന്ന്, സാജിദ് സിദീർ, അസീസ് മേലടി, അഷ്‌റഫ് കിള്ളിമംഗലം, അബൂബക്കർ മാസ്റ്റർ, ഉമ്മർ കോയ നടുവണ്ണൂർ, മുജീബ് ആലപ്പുഴ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
നജീബ് തച്ചം പൊയിൽ സ്വാഗതവും, സമീർ വേങ്ങാട് നന്ദിയും  പറഞ്ഞു.


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !