ചെഗുവേര ഫോറത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന സ്വപ്നക്കൂട് ഭവനപദ്ധതിയുടെ ഭാഗമായി ഇരിമ്പിളിയം മോസ്കോയിലെ ആന്തൂർ ചോലയിലെ സന്തോഷിന്റെ കുടുമ്പത്തിന് നിർമ്മിക്കൂന്ന വീടിന്റെ ശിലാസ്ഥാപനം നടത്തി. 2019 മെയ് 23 ന് വട്ടപ്പാറയിൽ നടന്ന കല്ല് ലോറി അപകടത്തിലാണ് സന്തോഷ് മരണപെട്ടത്
NAMK ഫൗണ്ടേഷൻ ചെയർമാൻ NA മുഹമ്മദ് കുട്ടി (മമ്മൂട്ടി ) യും, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസി: ആതവനാട് മുഹമ്മദ് കുട്ടിയും ചേർന്ന് ശിലാസ്ഥാപനം നടത്തി
തുടർന്ന് നടന്ന സൗഹൃദ സംഗമത്തിൽ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസി: റജൂല നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ചെഗു: കൊർഡിനേറ്റർ പദ്ധതി വിശദീകരിച്ചു. KPA സത്താർ, മജ്ഞുള ടീച്ചർ, മാനുപ്പ മാസ്റ്റർ, മൊയ്തു മാസ്റ്റർ, അബ്ദു, വിനു പുല്ലാ നൂർ, ബാലചന്ദ്രൻ സൈതാലിക്കുട്ടി ഹാജി, മഠത്തിൽ രവി എന്നിവർ സംസാരിച്ചു. ഫോറം പ്രസി: VPM സാലിഹ് സ്വാഗതവും, ജനറൽ സെക്രട്ടറി VP അസീസ് നന്ദിയും പറഞ്ഞു.


