ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ മ​ങ്ക​ട ഉ​പ​ജി​ല്ല ജേ​താ​ക്ക​ൾ


മേ​ലാ​റ്റൂ​ർ: 32-ാമ​ത് റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല വീ​ണു. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 92 ഇ​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 321 പോ​യ​ന്‍റു​മാ​യി മ​ങ്ക​ട ഉ​പ​ജി​ല്ല ജേ​താ​ക്ക​ൾ. 316 പോ​യ​ിന്‍റ് നേ​ടി കൊ​ണ്ടോ​ട്ടി​യും 311 പോ​യ​ന്‍റുമാ​യി മ​ല​പ്പു​റ​വും ര​ണ്ടും മൂ​ന്നും സ​ഥാ​ന​ത്തെ​ത്തി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 103 ഇ​ന​ങ്ങ​ൾ 100 എ​ണ്ണം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ മ​ല​പ്പു​റം ഉ​പ​ജി​ല്ല 354 പോ​യ​ന്‍റു​മാ​യി മു​ന്നി​ലാ​ണ്.
വേ​ങ്ങ​ര 351, എ​ട​പ്പാ​ൾ 349 എ​ന്നി​വ​രാ​ണ് പി​റ​കി​ൽ. യു​പി വി​ഭാ​ഗ​ത്തി​ൽ 38 ഇ​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​യി. 160 പോ​യി​ന്േ‍​റാ​ടെ നി​ല​ന്പൂ​ർ ഉ​പ​ജി​ല്ല​യാ​ണ് വി​ജ​യി​ക​ൾ. 158 പോ​യ​ിന്‍റ്് നേ​ടി മ​ല​പ്പു​റ​വും 155 പോ​യി​ന്‍റ് നേ​ടി വ​ണ്ടൂ​രും യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ​ഥാ​ന​ത്തു​ണ്ട്. ഹൈ​സ്കൂ​ൾ വി​ഭാ​ഗം അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ൽ 95 പോ​യ​ിന്‍റ് നേ​ടി​യ കു​റ്റി​പ്പു​റ​ത്തി​നാ​ണ് ഒ​ന്നാം സ്ഥാ​നം. 93 പോ​യ​ിന്‍റ് വീ​തം നേ​ടി മേ​ലാ​റ്റൂ​രും പെ​രി​ന്ത​ൽ​മ​ണ്ണ​യും ര​ണ്ടാം സ്ഥാ​ന​വും 91 പോ​യി​ന്‍റ് വീ​തം നേ​ടി​യ അ​രീ​ക്കോ​ടും മ​ഞ്ചേ​രി​യും മൂ​ന്നാം സ്ഥാ​ന​വും പ​ങ്കി​ട്ടു.

യു​പി അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ൽ 65 പോ​യി​ന്‍റ് നേ​ടി ആ​തി​യേ​ഥ​രാ​യ മേ​ലാ​റ്റൂ​ർ ചാ​ന്പ്യ​ൻ​മാ​രാ​യി. 63 പോ​യി​ന്‍റ് വീ​തം നേ​ടി കി​ഴി​ശേ​രി, മ​ല​പ്പു​റം, കൊ​ണ്ടോ​ട്ടി എ​ന്നി​വ​ർ​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. 61 പോ​യി​ന്‍റ് നേ​ടി​യ മ​ഞ്ചേ​രി​യും മ​ങ്ക​ട​യു​മാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്.

ഹൈ​സ്കൂ​ൾ വി​ഭാ​ഗം സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ 88 പോ​യ​ന്‍റ് നേ​ടി മ​ങ്ക​ട​യും മേ​ലാ​റ്റൂ​രും കി​രീ​ടം പ​ങ്കി​ട്ടു. എ​ട​പ്പാ​ൾ 86, വേ​ങ്ങ​ര 84 എ​ന്നി​വ​ർ​ക്കാ​ണ് ര​ണ്ടും മൂ​ന്നും സ​ഥാ​ന​ങ്ങ​ൾ. യു​പി സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ 91 പോ​യി​ന്‍റ് നേ​ടി​യ മ​ങ്ക​ട വി​ജ​യി​ച്ചു.

89 പോ​യി​ന്‍റ് വീ​തം നേ​ടി താ​നൂ​ർ, നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. 85 പോ​യി​ന്‍റ് നേ​ടി​യ പെ​രി​ന്ത​ൽ​മ​ണ്ണ​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. സ​മാ​പ​ന സ​മ്മേ​ള​നം സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.




നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !