ഉപരിതലം നവീകരിക്കുന്ന ജോലികളുടെ ആദ്യഘട്ടം പൂർത്തിയായതോടെ കുറ്റിപ്പുറം പാലത്തിൽ ഏർപ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം നീക്കി. ഞായറാഴ്ച രാത്രി മുതൽ ഇരുഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങി.
ഈമാസം ആറിനാണ് അറ്റകുറ്റപ്പണികൾക്കായി പാലത്തിലൂടെയുള്ള രാത്രിഗതാഗതം നിരോധിച്ചത്. എട്ടുദിവസത്തിനകം പണികൾ പൂർത്തീകരിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും നടന്നില്ല. ശബരിമല തീർഥാടനം ആരംഭിച്ചതോടെ കോഴിക്കോട് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ കടത്തിവിടാൻ ആരംഭിച്ചിരുന്നു. ഇതുവരെയുള്ള പണികൾ ഞായറാഴ്ച രാവിലെയോടെ പൂർത്തിയാക്കിയതിനുശേഷമാണ് രാത്രി ഗതാഗതനിരോധനം നീക്കിയത്.
ബിറ്റുമിൻ കോൺക്രീറ്റും ടാറിങ്ങുമാണ് ഇനി ചെയ്യാൻ ബാക്കിയുള്ളത്. ഇത് ജനുവരിയിൽ ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്.


