ജിദ്ദ :പ്രവാസ ലോകത്തെ ഫുട്‌ബോൾ മാമാങ്കമായ സിഫ് ഈസ്റ്റീ ചാമ്പ്യൻസ് ലീഗിന് ജിദ്ദ യിൽ തുടക്കമായി. കേരളത്തനിമയാർന്ന കലാപരിപാടികളുടെയും വിവിധ സംഘടനകളുടെയും ടീം അംഗങ്ങളുടെയും മാർച്ച് പാസ്‌റ്റോടെയുമാണ് നാലു മാസം നീണ്ടു നിൽക്കുന്ന മത്സരത്തിന് മിനിസ്ട്രി ഓഫ് എജുക്കേഷൻ സ്‌റ്റേഡിയത്തിൽ തുടക്കമായത്. സംവിധായകനും നടനുമായ നാദിർഷ ഉദ്ഘാടനം ചെയ്തു.
സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടി ഷബീറലി ലവ സ്വാഗതവും ട്രഷറർ അബ്ദുൽ കരീം നന്ദിയും പറഞ്ഞു. കുരുന്നുകൾ അവതരിപ്പിച്ച കലാപരിപാടികൾ എന്നിവ ഉദ്ഘാടന ചടങ്ങിന് കൊഴുപ്പേകി. നാദിർഷയുടെ ഗാനാലാപനം നിറഞ്ഞ കൈയടിയോടെയാണ് കാണികൾ സ്വീകരിച്ചത്. ജമാൽ പാഷ, അബ്ദുൽ ഹഖ് എന്നിവരും ഗാനം ആലപിച്ചു. ആദ്യ മത്സരത്തിൽ സ്വാൻ എഫ് സി -യാസ് ജിദ്ദ, ഷീറ ജെ എസി ഫാൽക്കൺ എഫ് സി യെയും രണ്ടാം മത്സരത്തിൽ ബ്ലൂസ്റ്റാർ ബി റോസ് ബിരിയാണി റൈസ് ജിദ്ദ എഫ് സി യെയും നേരിട്ടു. സൗദിയിലെ പ്രൊഫഷണൽ റഫറി മാർക്കാണ് കളിയുടെ നിയന്ത്രണം.
ഈസ്റ്റീ സി.ഇ.ഒ സിസ്‌ലി ജോസ്, മുഹമ്മദ് ആലുങ്ങൽ, വി.പി.മുഹമ്മദലി, മജീദ്, പി.എ അബ്ദുറഹ്മാൻ , സിയാസ്, സീക്കോ ഹംസ, പി.കെ.കുഞ്ഞാൻ, കെ.പി.മുഹമ്മദ് കുട്ടി, കെ.ടി.മുനീർ, ഷിബു തിരുവനന്തപുരം തുടങ്ങിയവർ ആശംസ നേർന്നു.
റിപ്പോർട്ട്: മൻസൂർ എടക്കര ജിദ്ദ



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !