റിയാദ് :അർജന്റീന -ബ്രസീൽ സൂപ്പർ ക്ലസികോ ഫുട് ബോൾമത്സരമാണ് റിയാദ് കിങ് സഊദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ കഴിഞ്ഞദിവസം നടന്നത്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മലയാളികൾ വ്യാഴാഴ്ച രാത്രിയെടെ റിയാദിലേക്കൊഴുകി. അർജന്റീന -ബ്രസീൽ ആരാധകർക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു ഇത്. ഇഷ്ട്ട ടീമിന്റെ ജെയ്‌സിയണിഞ്ഞും, കോടി പിടിച്ചും എത്തിയ ആരാധകർ നാട്ടിൽ കളികാണുന്ന ആവേശത്തോടെ ആർത്തുല്ലസിച്ചായിരുന്നു കളി കണ്ടത്. സൗദി ഭരണാധികാരി സൽമാൻ രാജാവിനും, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും നന്ദി അറിയിച്ചു കൊണ്ടുള്ള പ്ലെക്കാടുകളുമായാണ് പലരും എത്തിയത്. മലയാളി ഫുട്ബാൾ ആരാധകർ സ്റ്റേഡിയത്തിൽ ശ്രദ്ധേയമായി.റിയാദിൽ എഞ്ചിനീയർമാരായി ജോലി ചെയ്യുന്ന എടക്കര സ്വദേശി ആസിഫ് , കൂരാട് സ്വദേശി റംസിൽ , എടക്കരയിലെ വ്യവസായ പ്രമുഖൻ സാബിക് നസീം , ദമ്മാം വ്യവസായി ജുനൈദ് , ഷിഫയിലെ സെയിൽസ്മാൻ സഫ്‌വാൻ മാനു , ഷാജഹാൻ പാർലി എന്നിവരാണ് സ്റ്റേഡിയത്തിലേക്ക് ബാനറുകളുമായി എത്തിയത് .മൂന്നു മാസത്തെ വിലക്കിനു ശേഷം മൈതാനത്ത് തിരിച്ചെത്തുന്ന മെസ്സിയുടെ തിരിച്ചുവരവ് അത്യുഗ്രൻ ആവേഷത്തിലായിരുന്നു. നെയ്മറില്ലാതെയാണ് ബ്രസീൽ ടീം ഇറങ്ങിയത്.
പത്താം മിനിറ്റിൽ ബ്രസീലിന് ലഭിച്ച മികച്ച പെനാൾട്ടി അവസരം ഗബ്രിയേൽ ജീസസ് പാഴാക്കി. നിമിഷങ്ങൾ കഴിഞ്ഞ് പതിമൂന്നാം മിനിറ്റിൽ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസിയെടുത്ത പെനാൾട്ടി കിക്ക് ബ്രസീൽ ഗോളി അലിസൺ തടഞ്ഞെങ്കിലും പന്തെടുക്കാനായില്ല. റീ ബൌണ്ട് ചെയ്ത് വന്ന പന്ത് മെസി വലയിലാക്കി.
റിപ്പോർട്ട്: മൻസൂർ എടക്കര ജിദ്ദ

