ജിദ്ദ ലിറ്റ് എക്സ്പോ : പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു


ജിദ്ദ:  ഫോക്കസ് സൗദി ജിദ്ദ ചാപ്റ്റർ സംഘടിപ്പിക്കുന്ന ജിദ്ദ ലിറ്റ് എക്സ്പോയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വീഡിയോ പ്രസംഗ മത്സരത്തിൽ ഇഷ നവോമി കാലിക്കറ്റ് (ഒന്നാം സ്ഥാനം), നഷ നിസാർ കക്കോടി (രണ്ടാം സ്ഥാനം) അഫ്ഹാം ജിദ്ദ (മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി.
'വായിച്ചാൽ  വിളയും ഇല്ലെങ്കിൽ വളയും ' എന്ന വിഷയത്തിൽ 8 ക്ലാസ് വരെയുള്ള  വിദ്യാർത്ഥികൾക്കായി നടത്തിയ  മത്സരത്തിൽ   ജിദ്ദയിൽ നിന്ന് പുറമെ  കേരളത്തിലെയും വിദ്യാർത്ഥികൾ പങ്കെടുത്തു .  വിജയികൾക്കുള്ള സമ്മാനങ്ങൾ ശനിയാഴ്ച നടക്കുന്ന ജിദ്ദ ലിറ്റ് എക്സ്പോയിൽ വെച്ച്  നൽകുമെന്ന് ഫോക്കസ് ഭാരവാഹികൾ അറിയിച്ചു.


റിപ്പോർട്ട്: മൻസൂർ എടക്കര ജിദ്ദ 


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !