രാഷ്ട്രീയ നേതാവ് എന്നതില്‍ അപ്പുറം നല്ലൊരു മനുഷ്യ സ്നേഹിയും സുഹൃത്തുമായിരുന്നു തനിക്കു എം.ഐ.ഷാനവാസ് എം.പി എന്നും തിരുത്തല്‍ വാദികളായി നിന്ന് ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസ്സിനെ നേരായ വഴിയില്‍ നടത്താന്‍ അദ്ദേഹം കാണിച്ച ധീരതയും നേതൃ പാടവവും അദ്ദേഹം അനുസ്മരിച്ചു.
യോഗത്തില്‍ റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.ടി.എ മുനീര്‍ അധ്യക്ഷത വഹിച്ചു. തികഞ്ഞ മതേതര വിശ്വാസിയും കറകളഞ്ഞ മത വിശ്വാസിയും വിട്ടുവീഴ്ചകള്‍ ഇല്ലാത്ത നിലപാടുകളും ഉള്ള കോണ്ഗ്രസ് നേതാവായിരുന്നു എം.ഐ.ഷാനവാസ് എം.പി എന്നും, പ്രവാസികളുടെ പ്രശ്നങ്ങളിലും സമൂഹത്തില്‍ അരികു വത്കരിച്ച ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ടിയും, അദ്ദേഹം എടുത്ത ശക്തമായ നിലപാടുകളും പ്രവര്‍ത്തനങ്ങളും മുനീർ അനുസ്മരിച്ചു.
വായനാ ശീലവും വിഷയങ്ങള്‍ നല്ല രീതിയില്‍ പഠിച്ചു അവതരിപ്പിക്കാനുള്ള അപാരമായ കഴിയുവുമുള്ള അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായിരുന്നു എം.ഐ.ഷാനവാസ് എം.പി എന്ന് ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ അനുസ്മരിച്ചു.
പ്രവാസി സേവന കേന്ദ്ര കൺവീനർ അലി തേക്ക്തോട്,നോർക്ക ഹെല്പ് സെൽ കൺവീനർ,നൗഷാദ് അടൂര്‍,പ്രവാസി ക്ഷേമനിധി സഹായ കേന്ദ്രം കൺവീനർ നാസിമുദ്ദീന്‍ മണനാക്ക്,റീജ്യണല്‍ സെക്രട്ടറിമാരായ മുജീബ് തൃത്താല, ഹാഷിം കോഴിക്കോട്, വിവിധ ജില്ലാ - ഏരിയ കമ്മിറ്റി നേതാക്കൻമാരായ അസ്ഹാബ് വര്‍ക്കല, തോമസ് വൈദ്യന്‍, അനില്‍ കുമാര്‍ പത്തനംതിട്ട, സഹീര്‍ മാഞ്ഞാലി, ടി കെ അഷ്‌റഫ്, ഫസലുള്ള വെള്ളുവമ്പാലി, ബഷീറലി പരുത്തിക്കുന്നന്‍ , ഉമ്മര്‍ കോയ തുടങ്ങിയവര്‍ സംസാരിച്ചു. റീജ്യണല്‍ ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈൻ എടവണ്ണ സ്വാഗതവും ഓഡിറ്റര്‍ വിലാസ് അടൂര്‍ നന്ദിയും പറഞ്ഞു.


