ജിദ്ദ ഒ ഐ സി സി: ശബരിമല തീർത്ഥാടക സഹായ കേന്ദ്രം ആരംഭിക്കും


ജിദ്ദ: ഒ ഐ സി സി സൗദി  വെസ്റ്റേൺ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമല അയ്യപ്പ ഭക്തന്മാരെ സഹായിക്കുന്നതിനായി കർമ്മ പരിപാടികൾ ആവിഷ്കരിച്ചു. മണ്ഡല കാലത്ത് തിരുക്കുള്ള സമയങ്ങളിൽ  സ്വാമിമാർക്ക് സേവനത്തിനായി,  ഒ ഐ സി സി ശബരിമല തീർത്ഥാടക സഹായ കേന്ദ്രം  പത്തനംതിട്ടയിൽ തുറക്കും. സീസണിൽ എത്തുന്ന  അയ്യപ്പ ഭക്തൻ മാർക്ക് വേണ്ട നിർദ്ദേശങ്ങൾ ലഭിക്കുന്നതിനുള്ള ഹെൽപ് ഡെസ്ക്, കുടി വെള്ളം, ചുക്കുവെള്ളം, ലഘു  ഭക്ഷണം അടങ്ങിയ കിറ്റുകൾ മുതലായവ വിതരണം ചെയ്യും. പത്തനത്തിട്ട മുതൽ നിലക്കൽ വരെ  വാഹനം ഉപയോഗിച്ചുകൊണ്ടുള്ള മൊബൈൽ സഹായ സംവിധാനവും ഏർപെടുത്തുന്നതാണ്.

 ജിദ്ദ ഒ ഐ സി സി ശബരിമല തീർത്ഥാടക സഹായ കേന്ദ്രത്തിന്റെ ലോഗോ പ്രകാശനം,  കെ പി സി സി മീഡിയ സെൽ കോർഡിനേറ്ററും ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാനുമായ ഇഖ്‌ബാൽ പൊക്കുന്നു,  കേന്ദ്രം കൺവീനർ അനിൽകുമാർ പത്തനംത്തിട്ടയ്ക്കു നൽകി കൊണ്ട് നിർവ്വഹിച്ചു.  റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ ആദ്യക്ഷം വഹിച്ചു. മത സൗഹാർദ്ദ സന്ദേശം ഉയർത്തി പിടിക്കുന്ന  ദക്ഷിന്നെന്ത്യയിലെ പ്രമുഖ തീർതഥാടനകേന്ദ്രമായ ശബരിമല കേരളത്തിന്റെ അഭിമാനമാണ്.   അയ്യപ്പ സ്വാമിയുടെ സന്നിദാനത്തിലെയ്ക്ക് വരുന്നതിനു മുൻപ് വാവര് പള്ളിയിൽ കയറണമെന്  പഠിപ്പിച്ച സംസ്കാരത്തെ ഉയർത്തിപ്പിക്കേണ്ടതാനെന്നും മുനീർ പറഞ്ഞു.

സ്നേഹവും, സാഹോദര്യവും ഉയർത്തിപിടിക്കുന്നവയാണ് എല്ലാ മതാചാരങ്ങളെന്നും ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ അഭിപ്രായപെട്ടു.

അബ്ദുറഹിമാൻ അമ്പലപള്ളി,  ശ്രീജിത്ത് കണ്ണൂർ, സാകിർ ഹുസൈൻ എടവണ്ണ, നൗഷാദ് അടൂർ,  ഷൂക്കൂർ വക്കം, നാസിമുദ്ധീൻ മണനാക്, മുജീബ് മൂത്തേടത്ത്, അനിയൻ ജോർജ്, ഷിനോയ് കടലുണ്ടി, ഉണ്ണിമേനോൻ പാലക്കാട്, അലി തേക്കുതോട് ,തോമസ് വൈദ്യൻ,  ലത്തീഫ് മക്രേരി, പ്രവീൺ എടക്കാട്, സഹീർ മഞ്ഞലി, ഫസലുള്ള വെളുബാലി,  ബഷീർ അലി പരുത്തികുന്നൻ, ഹാരിസ് കാസർകോഡ്, ഹാഷിം കോഴിക്കോട്,അഗസ്റ്റിൻ ബാബു, സജി കുട്ടനാട്,  ശരീഫ് അറക്കൽ, ടി കെ അഷ്‌റഫ് അലി, ഷമീർ നദവി, റഫീഖ് മൂസ, അനിൽ ബാബു, ഹർഷദ് ഏരൂർ, സകീർ ചെമ്മണൂർ, തുടങ്ങിയവർ സംസാരിച്ചു.




നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !