ഇംഗ്ലീഷ് ഫെസ്റ്റിൽ ആതിഥേയരായ എം.ഇ.എസ്. സെൻട്രൽ സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി



തിരൂർ: മലപ്പുറം സെൻട്രൽ സഹോദയയുടെ നേതൃത്വത്തിൽ തിരൂരിൽ നടന്ന ഇംഗ്ലീഷ് ഫെസ്റ്റിൽ ആതിഥേയരായ എം.ഇ.എസ്. സെൻട്രൽ സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.

തുടർച്ചയായി രണ്ടാംതവണയാണ് തിരൂർ എം.ഇ.എസ്. ചാമ്പ്യൻമാരാകുന്നത്. കുറ്റിപ്പുറം എം.ഇ.എസ്. എൻജിനീയറിങ് കാമ്പസ് സ്കൂൾ, നസ്രത്ത് സീനിയർ സെക്കൻഡറി സ്കൂൾ മഞ്ചേരി എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ആണ് ഒന്നും രണ്ടും കാറ്റഗറി ചാമ്പ്യൻമാർ. സെൻട്രൽ സഹോദയ ട്രഷറർ മനോജ് മാത്യു അധ്യക്ഷതവഹിച്ചു. സമ്മാനദാനച്ചടങ്ങിൽ അൻവർ സാദത്ത് കള്ളിയത്ത് മുഖ്യാതിഥിയായി. സെൻട്രൽ സഹോദയ പ്രസിഡന്റ് പി. ജനാർദ്ദനൻ, പി.എ. റഷീദ്, അബ്ദുൾഖാദർ ഷെരീഫ്, അബ്ദുൾഖാദർ എന്നിവർ സമ്മാനവിതരണം നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ ജയ്‌മോൻ മേലേക്കുടി, സെൻട്രൽ സഹോദയ കൺവീനർ സുനിത മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !