ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2020-21 അധ്യയന വര്‍ഷത്തിലേയ്ക്കുള്ള 9 ാം ക്ലാസ് പ്രവേശനപ്പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.ഡിസംബര്‍ 10 വരെ അപേക്ഷിക്കാം.
ഭാരതത്തിലെ മിടുക്കരായ വിദ്യാർത്ഥികൾക്കു മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന വിദ്യാലയങ്ങളാണ് ജെ.എൻ.വി എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന ജവഹർ നവോദയ വിദ്യാലയ. ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നതുമായ വിദ്യാർഥികൾക്കു ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനുളള ഭാരത സർക്കാരിന്റെ പദ്ധതിയാണ് ജവഹർ നവോദയ വിദ്യാലയങ്ങൾ. കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രാലയത്തിൻറെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നവോദയ വിദ്യാലയ സമിതിയുടെ കീഴിലാണ് ഇവ പ്രവർത്തിക്കുന്നത്.
ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2020-21 അധ്യയന വര്‍ഷത്തിലേയ്ക്കുള്ള ഒന്‍പതാം ക്ലാസ് പ്രവേശനപ്പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകളില്‍ 2019-20 അധ്യയനവര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന 01.05.2004നും 30.04.2008നും ഇടയില്‍ ജനിച്ച കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 10 ആണ് അവസാന തീയതി.
വിശദ വിവരങ്ങള്‍ക്ക് www.navodaya.gov.in, www.nvsadmissionclassnine.in എന്നീ വെബ് സെെറ്റുകള്‍ സന്ദര്‍ശിക്കുകയോ 0494-2450350 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.


