സെക്രട്ടേറിയറ്റിലേയ്ക്കുള്ള വിവരാവകാശ അപേക്ഷകൾ ഇനി ഓൺലൈൻ വഴി നൽകാം. മറുപടിയും ഓൺലൈൻ വഴി ലഭിക്കും.


സെക്രട്ടേറിയറ്റിലേയ്ക്കുള്ള വിവരാവകാശ അപേക്ഷകൾ ഇനി ഓൺലൈൻ വഴി നൽകാം. മറുപടിയും ഓൺലൈൻ വഴി ലഭിക്കും. അപേക്ഷ മലയാളത്തിലോ ഇംഗ്ലിഷിലോ നൽകാം. ഫീസ് ഓൺലൈനായി അടയ്ക്കാം.

ഐടി മിഷനും നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററും ചേർന്നാണ് സൗകര്യമൊരുക്കിയത്. https://edistrict.kerala.gov.in എന്ന വെബ് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. യൂസർ ഐഡി ഉണ്ടാക്കണം. New portal user creation എന്ന ലിങ്ക് ഉപയോഗിച്ച് യൂസർ ഐഡി ഉണ്ടാക്കണം. ഇതുപയോഗിച്ച് വെബ്സൈറ്റിൽ ലോഗിൻ ചെയ്യണം. ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് റജിസ്റ്റർ നമ്പർ നൽകി അപേക്ഷ നൽകാം. റജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ New registration വഴി വിവരങ്ങൾ നൽകണം.


ഏതു രീതിയിലാണ് മറുപടി നൽകേണ്ടതെന്ന് അപേക്ഷയോടൊപ്പം വ്യക്തമാക്കണം. ഓൺലൈൻ ആയി മറുപടി അയച്ചാൽ അപേക്ഷകന് മൊബൈൽ സന്ദേശം ലഭിക്കുമെന്ന് ഐടി മിഷൻ ഡയറക്ടർ ഡോ.എസ്.ചിത്ര അറിയിച്ചു.


പൊതുജനങ്ങൾ  https://edistrict.kerala.gov.in എന്ന വെബ് പോർട്ടൽ വഴിയാണ്   അപേക്ഷ സമർപ്പിക്കേണ്ടത്.  അപേക്ഷകർ ഇവിടെ  യൂസർ ഐഡി സൃഷ്ടിക്കണമെന്ന നിബന്ധന മാത്രമേയുള്ളു. മറുപടി ഓൺലൈനിലൂടെ തന്നെ ലഭ്യമാകും.  

 ✔യൂസർ ഐഡി എങ്ങനെ സൃഷ്ടിക്കാം

♦️ https://edistrict.kerala.gov.in -ലെ ഹോംപേജിലെത്തുക. ‘ New portal user creation'എന്ന ലിങ്ക് ഉപയോഗിച്ച്  യൂസർ ഐഡി ക്രിയേറ്റ് ചെയ്യാം.

എങ്ങനെ വിവരാവകാശ അപേക്ഷ സമർപ്പിക്കാം?

♦️ യൂസർ ഐഡി ലഭിച്ചാൽ അതുപയോഗിച്ച് വെബ്‌സൈറ്റിലേക്ക് ലോഗിൻ ചെയ്യുക
വിവരാവകാശ അപേക്ഷ സമർപ്പിക്കുന്നതിന് പോർട്ടലിന്റെ ഇടതു ഭാഗത്തുള്ള മെനുവിൽ നിന്ന് RTI തിരഞ്ഞെടുക്കുക .

♦️ ഇ-ഡിസ്‌ട്രിക്‌ട് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് സ്വന്തം രജിസ്റ്റർ നമ്പർ നൽകി പരാതി നൽകാം. 

♦️ ഇ-ഡിസ്‌ട്രിക്ടിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ ‘New registration’ ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകിയശേഷം അപേക്ഷ സമർപ്പിക്കാം. 

ഏതു ഭാഷയിലാണ് ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നത്. 

♦️ അപേക്ഷകൾ മലയാളത്തിലോ ഇംഗ്ലീഷിലോ അയക്കുവാനുള്ള സംവിധാനം പോർട്ടലിൽ ലഭ്യമാണ്.

ഫീസ് എങ്ങനെ അടയ്ക്കാം?

♦️ RTI അപേക്ഷയ്ക്കുള്ള ഫീസ്‌ ഓണ്‍ലൈനായി  അടയ്ക്കാം.  ഇതോടെ നടപടിക്രമങ്ങൾ പൂർത്തിയാകും.

അപേക്ഷയ്ക്ക് മറുപടി ലഭിക്കുന്നത് എങ്ങനെ ?

തനിക്ക് ഏത് രീതിയിൽ ആണ് വിവരം ലഭ്യമാക്കേണ്ടത് എന്നത് അപേക്ഷ സമർപ്പിക്കുമ്പോൾ നിർബന്ധമായും നൽകേണ്ടതാണ്. ഇങ്ങനെ ആവശ്യപ്പെടുന്ന  രീതിയിൽതന്നെ  മറുപടി ലഭിക്കും . 

പോർട്ടൽ വഴി  വേണം എന്നുള്ളവർക്ക് അങ്ങനെ തന്നെ മറുപടി ഓൺലൈനായി ലഭിക്കും.  ഇക്കാര്യം  അപേക്ഷകന്റെ മൊബൈലിലേക്ക് സന്ദേശമായി അയയ്ക്കും.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !