ഇനിമുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ മാത്രമല്ല വിേല്ലജ് ഒാഫിസുകളിലും ചെരിപ്പ് ധരിച്ച് പ്രവേശിക്കാം. സംസ്ഥാനത്തെ ഒരു വില്ലേജ് ഒാഫിസിലും പാദരക്ഷകൾ ധരിച്ച് പ്രവേശിക്കുന്ന പൊതുജനങ്ങെള തടയരുതെന്ന് നിർദേശിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി.
വയനാട് സർക്കാർ സർവജന വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ്മുറിയിൽ വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സാഹചര്യത്തിൽ വിദ്യാലയങ്ങളിൽ പാദരക്ഷകൾ ഉപയോഗിക്കുന്നത് തടയരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ക്ലാസ്മുറികളിൽ ചെരിപ്പ് ധരിക്കുന്നത് സർവജന സ്കൂൾ അധികൃതർ തടഞ്ഞിരുന്നു.
വില്ലേജ് ഒാഫിസുകളിൽ എത്തുന്ന പൊതുജനങ്ങൾ പാദരക്ഷകൾ ഉൗരിവെച്ചാണ് അകത്ത് പ്രവേശിക്കുന്നത് എന്നത് ശ്രദ്ധയിൽെപട്ടുവെന്ന് റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
‘ഇത് തെറ്റായ കീഴ്വഴക്കവും മേലാള-കീഴാള മനഃസ്ഥിതി ഉളവാക്കുന്ന വ്യവസ്ഥയുമാണ്. ഇൗ സാഹചര്യത്തിൽ വില്ലേജ് ഒാഫിസിനുള്ളിൽ പാദരക്ഷകൾ ധരിച്ച് പ്രവേശിക്കുന്നതിന് പൊതുജനങ്ങളോട് തടസ്സം പറയാൻ പാടുള്ളതല്ല. ആരെങ്കിലും അങ്ങനെ ചെയ്യുന്നത് ശ്രദ്ധയിൽപെട്ടാൽ അതിെൻറ ആവശ്യമില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവരെ ബോധ്യപ്പെടുത്തേണ്ടതാണ്’- ഉത്തരവ് വ്യക്തമാക്കുന്നു.


