മലപ്പുറം: ഓൺലൈൻ വ്യാപാരങ്ങളും വാഹനങ്ങളിലെ അനധികൃത കച്ചവടങ്ങളും നിയന്ത്രിക്കണമെന്ന് കേരള റീട്ടെയ്ൽ ഫൂട്ട് വെയർ അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ടൗൺഹാളിൽ സമ്മേളനം വീഡിയോ കോൺഫറൻസിലൂടെ മന്ത്രി കെ ടി ജലീൽ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എം എൻ മുജീബ് റഹ്മാൻ അധ്യക്ഷനായി. എംഎൽഎമാരായ വി കെ സി മമ്മദ് കോയ, എ പി അനിൽകുമാർ എന്നിവർ മുഖ്യാതിഥികളായി.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി കുഞ്ഞാവു ഹാജി, എകെഎഫ്ഡിഎ സംസ്ഥാന ജനറൽ സെക്രട്ടറി മൂസ പുലാമന്തോൾ, കെആർഎഫ്എ ജില്ലാ വൈസ് പ്രസിഡന്റ് കെകെഎം അഷ്‌റഫ് തങ്ങൾ, ജില്ലാ സെക്രട്ടറി മുസ്തഫ മാളിക്കുന്ന്, ജില്ലാ ട്രഷറർ യു പി ഇബ്രാഹിം, ജില്ലാ ജനറൽ സെക്രട്ടറി എം പി നാസർ എന്നിവർ സംസാരിച്ചു. രണ്ടാം സെഷൻ എകെഎഫ്ഡിഎ സംസ്ഥാന രക്ഷാധികാരി ഫൈസൽ സുരഭി ഉദ്ഘാടനംചെയ്തു. പാട്ടത്തിൽ ഇബ്രാഹിംകുട്ടി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് മനോജ് മുഖ്യ പ്രഭാഷണം നടത്തി. അബൂബക്കർ തങ്ങൾ, ഹുസൈൻ ചുങ്കത്തറ, അബ്ദുൽ റസാഖ് മനരിക്കൽ, യഹിയ പുള്ളാട്ട്, കെ ശംസു, നൗഫൽ ചേളാരി, മുസ്തഫ, സമദ് പുലാമന്തോൾ, ഹനീഫ പുത്തനത്താണി, അഹമ്മദ് പൊന്നാനി എന്നിവർ സംസാരിച്ചു. ട്രെയ്‌നർ ജൗഹർ മുനവ്വർ ക്ലാസെടുത്തു.


