പത്തനംതിട്ട ജില്ലാ സംഗമം ശിശുദിനം ആഘോഷിച്ചു



ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്സ് ) വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടു കൂടി ശിശുദിനം ആഘോഷിച്ചു. പിജിഎസിന്റെ കുട്ടികളുടെ വിഭാഗമായ  പി ജെ ബി എസ്സ് ന്റെ നേതൃത്വത്തിൽ ആണ് പരിപാടികള്‍ നടത്തിയത്. നൗഷാദ് അടൂര്‍ പരിപാടി ഉദ്‌ഘാടനം ചെയ്തു.

കുട്ടികൾക്കായി  പ്രസംഗം, പദ്യം ചൊല്ലൽ, സ്പെല്ലിങ് ബീ എന്നീ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ നടത്തി. പിജെബിസ് കുട്ടികളെ മുഴുവൻ ഉൾപ്പെടുത്തി നടത്തിയ പ്രീത അജയകുമാര്‍  കൊറിയോഗ്രാഫി ചെയ്ത കേരളീയം മെഗാ ഡാൻസ് ഷോയും വിവിധ പ്രായത്തിലെ കുട്ടികൾ വൈവിധ്യമായ വേഷങ്ങളിൽ വേദിയിൽ എത്തിയ ഫാഷൻ പരേഡും കുട്ടികളുടെ ഗാനമേളയും പരിപാടികൾക്ക് നിറം പകർന്നു. ഫാഷൻ പരേഡിന് റിയ, അഞ്ചു, ഷബാന എന്നിവർ നേതൃത്വം നൽകി. ഷറഫ് പത്തനംതിട്ട  ഗാനങ്ങൾ അവതരിപ്പിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പി ജെ ബി എസ്സ് പ്രസിഡന്റ്  ആരോണ്‍ ഷിബു പരിപാടി നിയന്ത്രിച്ചു.

 ഗ്ലാഡ്സണ്‍ എബി , നബീല്‍ നൗഷാദ്, ശേത ഷിജു, ചിത്ര മനു , ആര്‍ദ്ര അജയകുമാര്‍, നബീല്‍ നൗഷാദ്  , അലൻ മാത്യു, സാറ ജോസഫ്‌ , ശ്രീശങ്കർ സഞ്ജയ്, അസ്മ സാബു, ചിത്ര മനു, ഗ്ലാഡിസ് എബി, അൻഷു ഷിബു, ആന്ദ്രിയ ലിസ ഷിബു, സ്നേഹ ജോസഫ്‌ ,ഷെറില്‍ ഷിജു ,ഡാന്‍ മനോജ്‌, ഫര്‍ഹാന്‍ സിയാദ്, ആരോണ്‍ മാത്യു, ജെഫ്രിന്‍ ജോജി, സ്നിഹ സന്തോഷ്‌, നിവേദ്യ അനില്‍കുമാര്‍, ശ്രേയ  ജോസഫ്‌, നെവിന്‍ ജെമി, അരുന്ധതി അജിത്‌, ആവണി അജയകുമാര്‍, ഗ്ലോറി പ്രവീണ്‍ ,പ്രയിസി പ്രവീണ്‍ ,അബാന്‍ ഹൈദ്ര്‍, നൈനിക നവീന്‍ ,ജോഹാന ജോണ്‍,ആരുഷ് അജിത്‌, നിവേദ്‌ അനില്‍ കുമാര്‍, ജിസ്സല്‍ ജോജി, ലിയ സജി, എയ്ഞ്ചൽ സജി സംസാരിച്ചു. 

സുശീല ജോസഫ്‌, സെബിൻ ജോൺ, എയ്ഞ്ചൽ സജി എന്നിവർ അവതാരകരായിരുന്നു.  വിവിധ മത്സരങ്ങള്‍ക്ക് ജയന്‍ നായര്‍, എബി ചെറിയാന്‍, സന്തോഷ്‌ ജി നായര്‍ ,ആര്‍ട്ടിസ്റ്റ് അജയകുമാര്‍, മാത്യുകടമിനിട്ട , മനുപ്രസാദ്‌, അനില്‍കുമാര്‍ പത്തനംതിട്ട, എന്നിവര്‍ നേതൃത്വം നല്‍കി. അലി തെക്കുതോട് , വറുഗീസ് ഡാനിയല്‍, അയൂബ് പന്തളം, ജോസഫ്‌ നെടിയവിള, സജി ജോര്‍ജ്ജ്, ഷാജി അടൂര്‍, റോയ് ടി ജോഷ്വ , രാജേഷ്‌ നായര്‍ , നവാസ് ചിറ്റാര്‍, ജോസഫ്‌ വടശേരിക്കര , അനില്‍ ജോണ്‍, വിലാസ് അടൂര്‍, സഞ്ജയന്‍ നായര്‍ , സന്തോഷ്‌ കെ ജോണ്‍ ,സിയാദ് പടുതോട്, സാബുമോന്‍ പന്തളം ,ജോര്‍ജ്ജ് വറുഗീസ് , ഷറഫുദീന്‍ മൌലവി ചുങ്കപ്പാറ,  ശബാന നൗഷാദ്, ആശാ സാബുമോന്‍, നിഷാ ഷിബു, സുജ എബി , ഡെയ്സി വറുഗീസ്  ,റിയാമേരിജോര്‍ജ്ജ് ,പ്രീത അജയന്‍, പ്രിയ സഞ്ജയ്‌ , അഞ്ജു നവീന്‍  ബീന അനില്‍കുമാര്‍, ബിജി സജി , ജമിനി മനോജ്‌ , ദിവ്യ മനു, മാതു അജിത്‌ , മോളി സന്തോഷ്‌ , റീന ജോജി ,തുടങ്ങിയവര്‍ വിവിധ മത്സരങ്ങള്‍ നിയന്ത്രിച്ചു.

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !