വഴിക്കടവ് പഞ്ചായത്തിലെ ജിദ്ദയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയാണ് ജീവ. വ്യാഴാഴ്ച രാത്രിയോടെ ആരംഭിക്കുന്ന സംഗമത്തിൽ വിവിധ ഇനം കലാകായിക പരിപാടികളും വിനോദങ്ങളും നടക്കുമെന്നും ജിദ്ദയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ വഴിക്കടവ് സ്വദേശികളും പങ്കെടുക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു.
നാട്ടിലും ജിദ്ദയിലും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിളും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്ന ജീവയുടെ സ്ഥാപകനേതാക്കളിൽ പ്രമുഖനും മുൻ പ്രസിഡണ്ടുമായ റഷീദ് വരിക്കോടൻ പ്രവാസജീവിതം അവസാനിപ്പിക്കുന്നതിനാൽ അദ്ദേഹത്തിന് ചടങ്ങിൽവെച്ച് യാത്രയയപ്പും സംഘടിപ്പിക്കുന്നു.
നാളെ രാത്രി 8 മണി മുതൽ വെള്ളിയാഴ്ച രാവിലെ വരെ നടക്കുന്ന പ്രസ്തുത സംഗമത്തിൽ പങ്കെടുക്കുകയും സ്വന്തം നാട്ടുകാരെ കാണുക സുഖദുഃഖങ്ങൾ ആരായുക തുടങ്ങി ഒരു കൂട്ടായ്മകൊണ്ട് ലക്ഷ്യമാക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും അകമഴിഞ്ഞ പിന്തുണയും സാന്നിധ്യവും ഉണ്ടാവണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.
നോർക്ക കാർഡ്, പ്രവാസി ക്ഷേമനിധി അംഗത്വം, ഗ്രൂപ് ഇൻഷുറൻസ് പോളിസി എന്നിവയെ കുറിച്ച് അറിയാനും താല്പര്യമുള്ളവർക്ക് അതിൽ ചേരാനും സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്.
വിവരങ്ങൾക്ക് പ്രസിഡന്റ് നാസർ കല്ലിങ്ങപ്പാടൻ 0504623098 , സെക്രട്ടറി ഫിറോസ് വെള്ളക്കട്ട 0595841737 ട്രെഷറർ ഷാജി മുണ്ട 0509596637 എന്ന നമ്പറുകളിൽ ബന്ധപ്പെടുക


