സൗജന്യ പി.എസ്‌.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു




കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ വളാഞ്ചേരി എം.ഇ.എസ്.കെ വി എം കോളേജിൽ  പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കായുള്ള   പി.എസ്‌.സി പരിശീലന കേന്ദ്രത്തിൽ 2020 ജനുവരി മാസം ഒന്നിന് ആരംഭിക്കുന്ന സൗജന്യ പരിശീലന ബാച്ചുകളിലേക്ക് 2019 ഡിസംബർ രണ്ട്  മുതൽ അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികളുടെ യോഗ്യതക്കനുസരിച്ച് എസ്.എസ്.എൽ.സി-പ്ലസ്ടു,ഡിഗ്രി എന്നീ  റെഗുലർ ബാച്ചുകൾ ലഭ്യമാണ്. ന്യൂനപക്ഷ വിഭാഗത്തിന് 80 ശതമാനവും മറ്റു ഒ.ബി.സി വിഭാഗത്തിന് 20 ശതമാനവും സീറ്റുകൾ  ലഭിക്കും. യോഗ്യരായവർ എസ്എസ്എൽ.സി ബുക്ക്, മറ്റു വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാർ കാർഡ് എന്നിവയുടെ പകർപ്പും രണ്ടു കോപ്പി ഫോട്ടോയും സഹിതം
പ്രിൻസിപ്പൽ, കോച്ചിംഗ് സെൻറർ ഫോർ മൈനോറിറ്റി യൂത്ത്,
വളാഞ്ചേരി എം.ഇ.എസ് കെവിഎം കോളേജ് ക്യാമ്പസ്‌ വളാഞ്ചേരി-676552 എന്ന വിലാസത്തിൽ നേരിട്ട് അപേക്ഷിക്കണം.
അപേക്ഷാ ഫോറം ഓഫീസിൽ നിന്നും നേരിട്ട് ലഭിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2019 ഡിസംബർ 20. 
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.minoritywelfare.kerala.gov.in എന്ന വെബ് സൈറ്റിലും, 8714360186,  9747382154 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !