ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പുനപരിശോധന ഹര്‍ജിയില്‍ സുപ്രീംകോടതി വിധി നാളെ. രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ചാണ് നാളെ വിധി പറയുന്നത്. സുപ്രിംകോടതി രജിസ്ട്രിയിലാണ് വിധി സംബന്ധിച്ച കാര്യം വ്യക്തമാക്കിയത്. 56 പുനപരിശോധന ഹരജികളാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നത്. ഈ ഹര്‍ജികളിലെല്ലാം മുന്നോട്ട് വയ്ക്കുന്നത് വിശ്വാസം സംരക്ഷിക്കണമെന്ന ആവശ്യമാണ്. എന്നാല്‍ കോടതി ഭരണഘടന മൂല്യത്തിനാണ് പ്രാധാന്യം നല്‍കുന്നതെങ്കില്‍ ഹരജികള്‍ എല്ലാം തള്ളിക്കളയാനാണ് സാധ്യത.
ശബരിമല മണ്ഡലകാലം സജീവമായ സമയത്ത് ഇക്കാര്യം വ്യക്തമാക്കി സുപ്രിംകോടതി നളെ വിധിപറയാനിരിക്കുന്നത് ശ്രദ്ധേയമാണ്. അതേസമയം വിധി എന്തായാലും അംഗീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.




