ഇന്‍സപ്യര്‍ ടു ആസ്പിയര്‍ അക്കാദമി സംഘടിപ്പിച്ച ഏകദിന ശില്‍പശാലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ചിന്തകളും സ്വഭാവവും വികാരങ്ങളും നിരീക്ഷിക്കുന്നത് സ്വയം തിരിച്ചറിവുണ്ടാക്കുന്നതിന് സഹായകരമാവും.സ്വയം നിയന്ത്രണാധീതരാവുന്നതാണ് നാം അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങള്‍ക്കും കാരണമെന്നും സ്വന്തത്തെ തിരിച്ചറിയുന്നതിലൂടെ ഇതിന് പരിഹാരം കാണാന്‍ കഴിയുമെന്നും ഡോ. അബ്ദുസ്സലാം കൂട്ടിച്ചേര്‍ത്തു.
ജീവിതത്തില്‍ പലതരം പ്രതിസന്ധികള്‍ ഉണ്ടാവുക സ്വാഭാവികമാണ്.അപ്പോഴെല്ലാം സ്തംഭിച്ച് നില്‍ക്കാതെ അത്രയല്ളേ സംഭവിച്ചിട്ടുള്ളൂ, അതിനെക്കാള്‍ മെച്ചപ്പെട്ടത് ദൈവം തനിക്ക് കരുതിയിരിക്കും എന്ന ഉത്തമ ബോധത്തോടെ നേരിടണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
കുടുംബത്തോടും സുഹൃത്തുക്കളോടും സമൂഹത്തോടും ഉറ്റ ബന്ധം പുലര്‍ത്തുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യം വര്‍ധിപ്പിക്കും. അവരുമായി വേണ്ടത്ര സമയം ചിലവഴിക്കാന്‍ അവസരം കണ്ടെത്തേണ്ടതുണ്ട്. കുടുംബാംഗങ്ങള്‍ക്കിടയിലുള്ള സംസാര ശൈലിയില്‍ മാര്‍ദ്ദവമുണ്ടാവണമെന്നും എങ്കില്‍ മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂവെന്നും, ജീവിതത്തില്‍ ഒരു ലക്ഷ്യമുണ്ടാവുക വളരെ പ്രധാനപ്പെട്ട കാര്യമാണ്. ലക്ഷ്യത്തിലൂടെ കൈവരിക്കുന്ന നേട്ടം ക്രിയാത്മകമായിരിക്കണമെന്നും അനുഭൂതിദായകമായ രൂപത്തില്‍ അതിനെ അനുഭവിക്കുകയും ചെയ്യുമ്പോഴാണ് ലക്ഷ്യം സാക്ഷാല്‍കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി സമൂഹത്തിലെ വിവധ തുറകളില്‍ നിന്നായി നിരവധി ശില്‍പശാലയില്‍ പങ്കെടുത്തു. മുസ്തഫ കരിവള്ളൂര്‍ സ്വാഗതവും ഇബ്റാഹീം ശംനാട് നന്ദിയും പറഞ്ഞു.


