കോട്ടക്കൽ നഗരസഭയിലെ കോട്ടൂർ ആയുർവേദ ആശുപത്രിക്ക് 75 ലക്ഷം രൂപ വില മതിക്കുന്ന 30 സെന്റ് സ്ഥലം സൗജന്യമായി നൽകിയ മുനിസിപ്പൽ ഗ്ലോബൽ കെഎംസിസി സെക്രട്ടറി വേളക്കാടൻ റഷീദ് സാഹിബിനേയും അദ്ദേഹത്തിന്റെ ഭാര്യയും 21 ആം വാർഡ് കൗണ്സിലറുമായ ലൈല റഷീദിനെയും കോട്ടക്കൽ മുനിസിപ്പൽ ഗ്ലോബൽ കെഎംസിസി ആധരിച്ചു , പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഉപഹാരം കൈമാറിയത് , പി കെ കുഞ്ഞാലിക്കുട്ടി എം പി , ഡോക്ടർ എം കെ മുനീർ എം എൽ എ, കെ കെ നാസർ , യു എ നസീർ ,ചെമ്മുക്കൻ യാഹുമോൻ , സി കെ കുഞ്ഞിമരക്കാർ , ഗഫൂർ ഇലിക്കോട്ടിൽ ,സുലൈമാൻ പാറമ്മൽ ,സുബൈർ കോട്ടൂർ , വി പി മൊയ്‌ദുപ്പ ഹാജി , കല്ലിങ്ങൽ മോൻ തുടങ്ങിയ മുസ്ലിം ലീഗ് , കെഎംസിസി നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു


