സുപ്രീം കോടതി വിധി മാനിക്കുന്നു, തീർത്തും നിരാശാ ജനകം; എസ് ഐ സി സഊദി




റിയാദ്: ബാബരി മസ്‌ജിദ്‌ സംബന്ധിച്ച് സുപ്രീം കോടതി ഇന്നലെ നടത്തിയ പ്രസ്‌താവനയും വിധിയും തീർത്തും നിരാശാ ജനകമാണെങ്കിലും ഇന്ത്യൻ ഭരണ ഘടനയെ എന്നും മാനിച്ച് പോന്ന പാരമ്പര്യമുള്ള സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയും അതിന്റെ അനുയായികളും ഈ വിധിയെ മാനിക്കുന്നു. വിജയിച്ചവരോ പരാചയപ്പെട്ടവരോ എന്ന വ്യതിയാനം ഈ വിധിയിൽ ഒരിക്കലും കാണാതെ ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിച്ചു കൊണ്ട് സമാധാന അന്തരീക്ഷം തീർത്ത് സമാധാന കാംക്ഷികളായി സമസ്‌തയുടെ പ്രവർത്തകർ മുന്നോട്ട് പോകണമെന്ന് സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി ആവശ്യപ്പെട്ടു. വിധിയെ സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പുറത്ത് വന്ന ശേഷം സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ആഹ്വാനം ചെയ്യുന്നതിനനുസരിച്ച് മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കുകയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മക്കായി ക്രിയാത്മകമായ കാര്യങ്ങളിൽ കൂടുതൽ സമയം ചിലവഴിച്ചു കൊണ്ട് വൈകാരികമായ കാര്യങ്ങളിൽ അകന്നു നിൽക്കാൻ സമൂഹം പ്രത്യേകം ശ്രദ്ധിക്കണമെന്നും എസ് ഐ സി ദേശീയ നേതാക്കളായ സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രൂസി, അലവിക്കുട്ടി ഒളവട്ടൂർ,അബ്‌ദുറഹ്‌മാൻ മൗലവി അറക്കൽ എന്നിവർ സംയുക്ത പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.



റിപ്പോർട്ട്: മൻസൂർ എടക്കര ജിദ്ദ 
 
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !