പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. കാറില്‍ യാത്ര ചെയ്തിരുന്ന തിരൂര്‍ ബിപി അങ്ങാടി സ്വദേശികളാണ് മരിച്ചത്. ബി.പി.അങ്ങാടി ചിറയില്‍ മുഹമ്മദുപ്പയുടെ മകന്‍ അഹമ്മദ് ഫൈസല്‍(48), സുബൈദ, പൊറോത്ത് പറമ്പില്‍ നൗഫല്‍ എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ മൂന്ന് പേരും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നൗഷാദിനെ ഗുരുതര പരുക്കുകളോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രില്‍ പ്രവേശിപ്പിച്ചു.
![]() |
| മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ തകര്‍ന്ന കാര്‍ |
പുലര്‍ച്ചെ 12.30 ഓടെ ശക്തി തിയേറ്ററിന് അടുത്തുള്ള പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. പാലപ്പെട്ടിയിലെ ബന്ധുവീട്ടില്‍ പോയി മടങ്ങവെയാണ് അപകടം. എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ലോറിയുടെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാധമിക നിഗമനം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.



