എടയൂർ: ലിംങ്ക ബുക്ക് ഓഫ് റെക്കോർഡിലൂടെ കേരളത്തിന് അഭിമാനമുണ്ടാക്കുക എന്ന ലക്ഷ്യത്തിലൂന്നി തുടി കലാസാംസ്കാരിക കൂട്ടായ്മയാണ് തിറ മഹോത്സവ പരിശീലന പരിപാടി സംഘടിപ്പിച്ചത് .വള്ളുവനാടിന്റെ ഉൽസവ ചരിത്രത്തിൽ എക്കാലത്തും ആ ബാലവൃദ്ധം ജനങ്ങളെ വിസ്മയിച്ചു കൊണ്ടിരിക്കുന്ന ഒഴിച്ചുകൂടാനാവാത്ത ഒരു കലാരൂപമാണ് തിറയും പൂതനും .ചമയങ്ങളിട്ട് പറയുടെ താളത്തിനൊത്ത് ചടുല നൃത്തം ചെയത് ചിലമ്പും അരമണിയും കിലുക്കി മകര കൊയ്ത്ത് കഴിഞ്ഞ പാടവരമ്പുകളും നാട്ടിടവഴികളും താണ്ടി ക്ഷേത്ര മുറ്റങ്ങളിൽ ദൃശ്യവിസ്മയം തീർക്കുന്ന കലാകാരൻമാർ ജനഹൃദയങ്ങളിൽ ആവേശത്തിന്റെയും ആരാധനയുടേയും ആസ്വാദനത്തിന്റെയും രൂപങ്ങളാണ്. ഡിസംമ്പർ 8 ന് തൃശൂർ വടക്കുംനാഥ ക്ഷേത്ര സന്നിധിയിൽ അഞ്ഞൂറ് കലാകാരൻമാരെ അണിനിരത്തി നടക്കുന്ന പരിപാടിയുടെ പരിശീലനമാണ് പൂക്കാട്ടിരി ക്ഷേത്രസന്നിധിയിൽ 400 ഓളം കലാകാര രൻമാരെ അണിനിരത്തി നടത്തിയത്.
പരിപാടിയുടെ ഉദ്ഘാടനം എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ കെ ബിന്ദു അദ്ധ്യക്ഷത വഹിച്ചു.തിരക്കഥാകൃത്തും സംവിധായകനുമായ ഡോ.സത്യനാരായണനുണ്ണി വിഷയാവതരണം നടത്തി.ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ പി വേലായുധൻ, അഡ്വ: അജയൻ കെടി, റഷീദ് കീഴ്ശ്ശേരി എന്നിവർ ആശംസയർപ്പിച്ചു.കൂട്ടായ്മയുടെ സെക്രട്ടറി ഹർജ്ജിത്ത് കെ ആർ തിരൂർ സ്വാഗതവും സുരേഷ് പൂക്കാട്ടിരി നന്ദിയും പറഞ്ഞു .ശേഷം 400 കലാകാരൻമാരുടെ പരിശീലന കളരി നടന്നു. പ്രോഗ്രാം കൺവീനർ വാസു പനയൂർ, പ്രോഗ്രാം കോർഡിനേറ്റർ ഉദയൻ പനയൂർ, ജോയിന്റ് കൺവീനർ ബാബു ചളവറ, ട്രഷറർ കുട്ടൻ മേലൂർ, ശോഭരാജ്, തിറ പരിശീലകർ മനോജ് ഞെരളത്ത്, കുട്ടൻപാവുക്കോണം, കുഞ്ഞു മണി പുലരി. വാദ്യപരിശീലകർ പൊന്നു ഏലംകുളം, കുട്ടൻ പൂക്കാട്ടിരി, സുധി, വസ്ത്രാലങ്കാരം ജയൻ വെള്ളാളൂർ, ഉണ്ണി ആലൂർ, പരസ്യപ്രചരണം സതീഷ് പൊൻമുടി, ചന്ദ്രൻ പുലരി എന്നിവരടങ്ങുന്ന കമ്മറ്റിയാണ് പരിപാടിയുടെ അവതാരകർ.


