യു.എ.ഇ പതാക ദിനം: ദുബൈ കെഎംസിസി വർണ്ണശഭളമായി ആഘോഷിച്ചു


ദുബൈ: നാല്പത്തിയെട്ടാമത്‌ യു.എ.ഇ ദേശീയദിനാഘോഷ പരിപാടികളുടെ വിളബരം വിളിച്ചറിയിച്ച് പ്രൗഢമായ ചടങ്ങോടെ ദുബൈ കെ.എം.സി.സി പതാകദിനം ആചരിച്ചു. സംസ്ഥാന-ജില്ലാ  ഭാരവാഹികളുടെയും വിവിധ സബ് കമ്മിറ്റി ഭാരവാഹികളുടെയും പ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് ആക്ടിംഗ് പ്രസിഡന്‍ണ്ട് ഒ.കെ ഇബ്രഹിം യു.എ.ഇ ദേശിയപാതക ഉയർത്തി. ഇനി ഒരുമാസക്കാലം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികളുടെ ഭാഗമായി 15 ഇന പരിപാടികൾ വിത്യസ്ത വേദികളിലായി അരങ്ങേറും. ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി  മുസ്തഫ വേങ്ങര, ഭാരവാഹികളായ ഹംസ തൊട്ടി, റയീസ് തലശ്ശേരി, അഡ്വ ഇബ്രഹിം ഖലീല്‍, അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍, ഹസ്സന്‍ ചാലില്‍, ഒ.മൊയ്തു, ജില്ലാ നേതാക്കളായ സൈനുദ്ദീന്‍ ചേലേരി, സലാം കന്യാപ്പാടി, ടി.ആര്‍ ഹനീഫ്, റഹ്ദാദ് മൂഴിക്കര, ബദറുദ്ദുജ മമ്പുറം, മൊയ്തു അരൂര്‍, സജീവ്‌ തിരുവനന്തപുരം, ഹംസ പയ്യോളി, വലിയാണ്ടി അബ്ദുള്ള, ഫൈസല്‍ വേങ്ങര, സിറാജ് കതിരൂര്‍, ഗഫൂര്‍ കുറ്റിപ്പുറം എന്നിവര്‍ സംബന്ധിച്ചു.

റിപ്പോർട്ട്:ഷരീഫ് പിവി.കരേക്കാട്


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !