സംസ്ഥാനത്തെ മുഴുവൻ സർക്കാർ കോളേജിലെയും യൂണിയൻ ചെയർമാൻമാർക്കും യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻമാർക്കും സെക്രട്ടറിമാർക്കും ലണ്ടൻ സന്ദർശനത്തിന് അവസരം നൽകുമെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു.
മലപ്പുറം ഗവ. കോളേജിൽ പിജി ബ്ലോക്കിന് ശിലയിടുകയായിരുന്നു മന്ത്രി. ബിരുദ പഠനത്തോടൊപ്പം വിദ്യാർഥികൾ തൊഴിൽ നൈപുണ്യവും സ്വന്തമാക്കണം. ഉന്നത വിദ്യാഭ്യാസ രംഗത്തിന് മുന്തിയ പരിഗണനയാണ് സർക്കാർ നൽകുന്നതെന്നും മന്ത്രി പറഞ്ഞു. മൂന്നുകോടി രൂപ ചെവിലാണ് കോളേജിന് കെട്ടിടം നിർമിക്കുന്നത്.
പി ഉബൈദുള്ള എംഎൽഎ അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്‌സൺ സി എച്ച് ജമീല, കലക്ടർ ജാഫർ മലിക്, നഗരസഭാ അംഗം ഒ സഹദേവൻ, പ്രിൻസിപ്പൽ ഡോ. കെ ദാമോദരൻ, വൈസ് പ്രിൻസിപ്പൽ വി സുലൈമാൻ, പിടിഎ പ്രസിഡന്റ് കണ്ണിയൻ മുഹമ്മദലി, യൂണിയൻ ചെയർമാൻ കെ മുഹമ്മദ് അൻസബ്, പൂർവവിദ്യാർഥി സംഘടനാ സെക്രട്ടറി പികെ അബൂബക്കർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പ്രൊഫ. മൊയ്തീൻ തോട്ടശേരി എന്നിവർ സംസാരിച്ചു.


