സൗദി ഫുഡ് എക്സ്പോയിൽ സീലാൻഡ് & ആർ എഫ് എക്സ്പോർട്ടേഴ്‌സ് കമ്പനി ജേതാവായി



ജിദ്ദ: ജിദ്ദയിൽ നടന്ന എട്ടാമത്  പ്രിൻസ് ഹദ് ബിൻ മുഖ്‌രിൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് സൗദി ഫുഡ് എക്സ്പോയിൽ  കേരളത്തിൽ നിന്നുള്ള ആർ എഫ് എക്സ്പോർട്ടേഴ്‌സ് കമ്പനിയുടെ റോയലേ ബ്രെഡ്ഡ്  ജേതാക്കളായി.

നൂറോളം ഇന്റർനാഷണൽ കമ്പനികൾ മത്സരിച്ച ഫുഡ് എക്സ്പോയിൽ ഇന്നൊവേറ്റീവ് പ്രോഡക്റ്റ് കോമ്പറ്റിഷൻ ക്യാറ്റഗറിയിലാണ് റോയൽ വിജയിച്ചത് . കൂടാതെ ഷ്രിമ്പ് കട്ട്ലറ്റ്, ഷ്രിമ്പ് ബോൾ , ഷ്രിമ്പ് തെമ്പുറ എന്നി വിഭാഗത്തിലും അവാർഡിന് ർഹരായി.

സൗദിയിലെ പ്രമുഖരായ സീ ലാൻഡ് സീ ഫുഡ് കമ്പനിയയാണ് റോയൽ ഉത്പന്നങ്ങളുടെ വിതരണക്കാർ.വിജയികൾക്കുള്ള അവാർഡുകൾ ഷെഫ് അസോസിയേഷൻ പ്രസിഡണ്ട് ഷെഫ് തോമസ് വിതരണം ചെയ്തു.

സീ ലാൻഡ് സീ ഫുഡ് കമ്പനി സി ഇ ഓ ഷിയാദ് അലി,ആർ എഫ് എം ഡി അഖീൽ സഫർ അവാർഡുകൾ  ഏറ്റുവാങ്ങി.സീലാൻഡ് സീ ഫുഡ് കമ്പനി ദുബായ്  ഡയറക്ടർമാരായ  മുസ്തഫ , അലി പി പി , ഷമീർ , സെയിൽസ് മാനേജർ ഷഫീക് പട്ടാമ്പി,സെയിൽസ് വിഭാഗം ഫസൽ,ഷമീർ ബാബു,റമീസ്‌, ആർ എഫ് എക്സ്പോർട്ടേഴ്‌സ് ക്വാളിറ്റി മാനേജരായ തൻസീർ കൺസൾറ്റൻറ് ജോൺ ബ്രിട്ടോ എന്നിവരും പങ്കെടുത്തു .


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !