കെ.എം.സി.സി ആസ്‌പയർ 2019 കരിയർ ഗൈഡൻസ് മീറ്റ്


ജിദ്ദ: ജിദ്ദയിൽ വിവിധ ഇന്ത്യൻ സെക്കണ്ടറി സ്‌കൂളുകളിലെ 10, 11, 12 ക്‌ളാസ്സുകളിൽ പഠിക്കുന്ന പ്രവാസി മലയാളി വിദ്യാർത്ഥികൾക്കായി ജിദ്ദാ-മലപ്പുറം ജില്ലാ കെ എം സി സി, ആസ്പയർ 2019 എന്ന പേരിൽ നടത്തുന്ന കരിയർ ഗൈഡൻസ് വെള്ളി ശനി ദിവസങ്ങളിലായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സെക്കന്ററി, ഹയർ സെക്കന്ററി തലത്തിൽ പഠിക്കുന്ന കുട്ടികൾക്ക് അവരുടെ അഭിരുചിക്ക് അഭികാമ്യമായ തുടർ പഠന കോഴ്‌സുകൾ തെരഞ്ഞെടുക്കുന്നതിന് കുട്ടികളേയും രക്ഷിതാക്കളേയും പ്രാപ്‌തരാക്കുന്നതിന് ഉതകുന്ന ഗൈഡൻസ് മീറ്റിൽ വിവിധ സെഷനുകൾ, കരിയർ ഗെയിംസ്, ആക്ടിവിറ്റീസ്, സ്പോട് ടെസ്റ്റ് എന്നിവ ഉണ്ടായിരിക്കുന്നതാണ്.

പ്ലസ്‌ടു പഠനത്തിന് ശേഷം വ്യത്യസ്തവും വൈവിധ്യപൂർണ്ണവുമായ മേഖലകൾ, നിങ്ങളുടെ കഴിവുകൾ, അഭിരുചി തിരിച്ചറിയുക, ഇന്ത്യൻ സിവിൽ സേവനങ്ങൾ ലഭിക്കുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും, വിദേശ പഠനം – അവസരങ്ങളും സ്‌കോളർഷിപ്പുകളും എന്നീ നാല് സെഷനുകളായി നടത്തപ്പെടുന്ന മീറ്റ് നവംബർ 29 വെള്ളിയാഴ്ച, ശറഫിയ്യ ഇമ്പാല ഗാർഡൻ ഓഡിറ്റോറിയത്തിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 4 വരെയാണ് നടത്തപ്പെടുന്നത്. 

രക്ഷിതാക്കൾക്കും മീറ്റിൽ പങ്കെടുക്കാവുന്നതാണ്. കേരളത്തിലെ പ്രമുഖ കരിയർ ട്രെയിനറായ കെ.എ. മുനീർ തിരൂരിനോടൊപ്പം ജിദ്ദയിലെ പ്രമുഖ കരിയർ മോട്ടിവേറ്റർ ഡോ: ഇസ്മായീൽ മരുതേരിയും മറ്റ് പ്രമുഖ കരിയർ ട്രെയിനർമാരും വ്യത്യസ്‌ത സെഷനുകൾ നയിക്കും. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യപ്പെടുന്ന 150 പേർക്ക് മാത്രമാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും www.kmccaspire.in സന്ദര്‍ശിക്കാവുന്നതാണ്.

ശനിയാഴ്ച്ച നടക്കുന്ന കെ എ എസ് ഓറിയന്റഷന് ക്യാമ്പ് രാത്രി ഏഴു മുതൽ രാത്രി10 വരെയും ഇതേ ഓഡിറ്റോറിയത്തിൽ നടക്കും. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന കേരളാ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസ് പരീക്ഷക്ക് തയ്യാറെടുക്കുന്നതിനും നാട്ടിലുള്ള തങ്ങളുടെ യോഗ്യരായ ആശ്രിതർക്ക് അവബോധം നൽകുകയുമാണ് ലക്ഷ്യം. കേരളത്തിൽ സർക്കാർ ജോലി തേടുന്നവർക്കായുള്ള മാർഗ നിർദ്ദേശങ്ങൾ, കെ എ എസ് പരീക്ഷ ക്രമീകരണം, സിലബസ് അടക്കം പ്രതിപാദിക്കുന്ന ക്യാമ്പ് ഗവൺമെന്റ് സിവിൽ സർവീസ് അക്കാദമി ഫാക്കൽറ്റി മെമ്പർ കെ.എ. മുനീർ തിരൂർ നയിക്കും. പ്രവേശനം മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നതിന് www.kmccaspire.in/kascamp സന്ദർശിക്കാവുന്നതാണ്.

ജിദ്ദയിലെ മലയാളി വിദ്യാര്തഥികളിൽ സെക്കൻഡറി തലത്തിൽ ഏറ്റവും കൂടുതൽ മാർക്കോടെ പത്താം തരം പാസായ വിദ്യാർതിഥിക്ക് ഏർപ്പെടുത്തിയ ഡോ: അസ്‌ലം സ്‌മാരക വിദ്യാഭ്യാസ അവാർഡ് ശനിയാഴ്ച്ച നടക്കുന്ന സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും.കൂടുതൽ വിവരങ്ങൾക്ക്; 0505947719, 0551107119, 0507525129, 0508605622 എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നതാണെന്നും സംഘാടകർ പത്രക്കുറിപ്പിൽ അറിയിച്ചു.





നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !