ജിദ്ദ : ജിദ്ദയിൽ മലയാളി വാഹനമിടിച്ചു മരിച്ചു. മലപ്പുറം തൃക്കലങ്ങോട് സ്വദേശി നാരൻകുണ്ട് അബൂബക്കറാണ് (59) മരിച്ചത്. ജിദ്ദ കിലോ 7 നടുത്ത് അൽ റവാബിയിൽ റോഡിലൂടെ നടന്നുപോകവേ തെറ്റായ ദിശയിൽ വന്ന കാറിടിക്കുകയും തൽക്ഷണം മരിക്കുകയുമായിരുന്നു. ഇലക്ട്രോണിക് കടയിൽ ജോലിചെയ്തുവരികയായിരുന്നു. 28 വർഷങ്ങളായി സൗദിയിൽ പ്രവാസിയാണ്. പിതാവ്: അഹമ്മദ് കുട്ടി, മാതാവ്: സുലൈഖ, ഭാര്യ: ആയിഷ. രണ്ടു പെണ്മക്കളുണ്ട് (പേരുകൾ ലഭ്യമായിട്ടില്ല). മഹജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


