മൊബൈൽ ഫോൺ നിരക്കുകളിൽ വർധന വരുത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സേവനദാതാകളെല്ലാം. എയർടെൽ, വോഡഫോൺ-ഐഡിയ, ജിയോ തുടങ്ങിയ കമ്പനികളെല്ലാം വർധനവ് പ്രഖ്യാപിച്ചു കഴിഞ്ഞു. ജിയോയുടെ പുതിയ പ്ലാനുകൾ ഡിസംബർ ആറിനാണ് നിലവിൽ വരുന്നത്. ഇതിന് മുമ്പായി ഒരു വർഷത്തേക്ക് പ്രതിദിനം രണ്ട് ജി.ബി ഡാറ്റ ലഭിക്കുന്ന പ്ലാൻ ജിയോ അവതരിപ്പിച്ചു.
1776 രൂപക്ക് 336 ദിവസത്തേക്ക് രണ്ട് ജി.ബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും നൽകുന്നതാണ് പ്ലാൻ. 444 രൂപയുടെ നാല് റീചാർജുകളാണ് പുതിയ പ്ലാനിനായി ചെയ്യേണ്ടത്. ഈ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്നവർക്ക് ഡിസംബർ ആറിലെ നിരക്ക് വർധനയിൽ നിന്ന് രക്ഷപെടാമെന്നാണ് ജിയോ വ്യക്തമാക്കുന്നത്.
മൊബൈൽ നിരക്കുകൾ 40 ശതമാനം വരെ വർധന വരുത്തുമെന്നാണ് ജിയോ അറിയിച്ചിരുന്നത്. പ്ലാനുകളിൽ വർധനയുണ്ടാകുമെങ്കിലും 300 ശതമാനം അധിക ആനുകൂല്യം നൽകുമെന്നും ജിയോ വ്യക്തമാക്കിയിരുന്നു.


