വേങ്ങര: വേങ്ങര മണ്ഡലത്തിലെ നാലു വിദ്യാലയങ്ങൾക്ക് പുതിയ കെട്ടിടംപണിയുന്നതിനായി ഒരുകോടി രൂപവീതം അനുവദിച്ചതായി കെ.എൻ.എ. ഖാദർ എം.എൽ.എയുടെ ഓഫീസിൽനിന്ന് അറിയിച്ചു. ഗവ. ഹൈസ്കൂൾ കൊളപ്പുറം, ഗവ. യു.പി. സ്കൂൾ മുണ്ടോത്തുപറമ്പ്, ഗവ. യു.പി. സ്കൂൾ ചോലക്കുണ്ട്, ഗവ. യു.പി. സ്കൂൾ കണ്ണമംഗലം എന്നീ വിദ്യാലയങ്ങൾക്കാണ് കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചിരിക്കുന്നത്.


