ജിദ്ദ-കൊച്ചി എയർ ഇന്ത്യ വിമാനം വൈകുന്നു; ഉംറ തീർത്ഥാടകരടക്കം ജിദ്ദയിൽ കുടുങ്ങി


ജിദ്ദ: ജിദ്ദ-കൊച്ചി എയർ ഇന്ത്യ വിമാനം വൈകുന്നു. ചൊവ്വാഴ്ച രാത്രി പുറപ്പെടേണ്ട വിമാനം ഇത് വരെ പുറപ്പെട്ടില്ല. ഇനി വ്യാഴം വൈകുന്നേരം നാലു മണിക്കേ  യാത്രക്കാര്‍ക്ക് പോകാന്‍ കഴിയൂ. 

കുറഞ്ഞ അവധിക്ക് അത്യാവശ്യത്തിന് നാട്ടില്‍ പോകാന്‍ വന്നവരാണ് ഇതുമൂലം ഏറെ കഷ്ടത്തിലായത്. അഞ്ച് ഉംറ ഗ്രൂപ്പുകാരും യാത്ര മുടങ്ങി ജിദ്ദയില്‍ കുടുങ്ങിയവരില്‍ ഉള്‍പ്പെടും. ചൊവ്വാഴ്ച രാത്രി 11.15 ന് പോകേണ്ടിയിരുന്ന സര്‍വീസാണ് മുടങ്ങിയത്. ഹോട്ടലില്‍ താമസവും ഭക്ഷണവും ലഭിക്കുന്നുണ്ടെങ്കിലും എപ്പോള്‍ നാട്ടിലേക്കു മടങ്ങാനാവുമെന്നതില്‍ കൃത്യമായ വിവരം എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. 

സാങ്കേതിക തകരാറാണ് സര്‍വീസ് മുടങ്ങാന്‍ കാരണമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. മുംബൈ വഴിയും മറ്റും പോകാന്‍ സൗകര്യപ്പെട്ടവര്‍ക്ക് യാത്രാ സൗകര്യം നല്‍കിയെന്നും അല്ലാത്തവര്‍ക്ക് ഹോട്ടലില്‍ താമസ സൗകര്യവും ഭക്ഷണവും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.




നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !