സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മോദിയും അമിത്ഷായും: രാഹുല്‍ഗാന്ധി


മലപ്പുറം: സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മോദിയും അമിത്ഷായും രാഹുല്‍ഗാന്ധി.  അമിത്ഷായും മോദിയും അവരവരുടെ സ്വപ്‌നലോകത്താണ്. അവര്‍ക്ക് ജനങ്ങളുമായി യാതൊരു ബന്ധവുമില്ല. അതാണ് രാജ്യത്തെ ഇത്തരം ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വഭേദഗതി ബില്ലിനെ എതിര്‍ക്കുമെന്നും ഒരു സമുദായത്തോടുമുള്ള വിവേചനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന രാഹുലിന്‍റെ വയനാട് മണ്ഡലം സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.രാഹുല്‍ ഗാന്ധി ഇന്ന് മലപ്പുറം ജില്ലയിലെ പരിപാടികളിലാണ് ആദ്യമായി പങ്കെടുക്കുന്നത്. 



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !