പ്രസംഗിക്കാനായി രാഹുല്‍ എത്തിയപ്പോള്‍ സദസില്‍ ഇരിക്കുകയായിരുന്ന സഫയെയാണ് പരിഭാഷ പെടുത്താനായി രാഹുല്‍ ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച സഫ പരിഭ്രമമൊന്നുമില്ലാതെ വേദിയിലെത്തി ഏല്‍പ്പിച്ച ഉത്തരവാദിത്വം നിര്‍വഹിച്ചു.മികച്ച രീതിയില്‍ തന്നെ പരിഭാഷയും വന്നപ്പോള്‍ സദസും കൈയടിച്ചു.മികച്ച രീതിയിൽ പ്രസംഗം തർജ്ജമ ചെയ്ത സഫക്ക് ചോക് ലേറ്റ് നൽകിയ രാഹുൽ, ഒപ്പം നിർത്തി ഫോട്ടോ എടുക്കുകയും ചെയ്തു.
പ്രസംഗം സോഷ്യല്‍ മീഡിയയിലും നിറയുകയാണ്. പ്രസംഗം തർജ്ജമ ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സഫ സെബിൻ. ജീവിതത്തിലെ ഏറ്റവും നല്ല ദിവസമാണിതെന്നും സഫ മാധ്യമങ്ങളോട് പറഞ്ഞു.


