ജിദ്ദയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കാം ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നും പ്രവാചകനെക്കുറിച്ച് കൂടുതൽ പഠിക്കാനും ഇടപഴകാനും ഇതുവഴി സാധ്യമാകുമെന്നും ഡോ.മുഷ്കാത്ത് പറഞ്ഞു.‘മൈ പ്രോഫറ്റ് മൈ റോൾ മോഡൽ’എന്ന വിഷയത്തിൽ ജിദ്ദ സൗത്ത് സ്റ്റുഡൻസ് ഇന്ത്യ ഗേൾസ് പ്രസിഡൻറ് ഷിയാ ഷിയാസും ‘നിത്യജീവിതം സുന്ദരമാക്കാം പ്രവാചക വചനങ്ങളിലൂടെ’ എന്ന വിഷയം നസീമ ഹാരിസും അവതരിപ്പിച്ചു. എന്താണ് ഹദീസ്, ഹദീസിെൻറ പ്രാമാണികത, ഹദീസ് ഗ്രന്ഥങ്ങൾ എന്നീ വിഷയത്തിൽ തനിമ സൗത്ത് സോൺ വൈസ് പ്രസിഡൻറ് കെ.എം. അനീസ് പ്രഭാഷണം നടത്തി.
റബീഅ ഷമീമിെൻറ കഥാപ്രസംഗം, മലർവാടി കുരുന്നുകളുടെ ആക്ഷൻ സോങ് എന്നിവയും അരങ്ങേറി. വിഷയ സംബന്ധമായി വനിതകളിലും, ടീൻസ് ഗേൾസിലും നടത്തിയ പോസ്റ്റർ മേക്കിങ് മത്സരത്തിൽ യഥാക്രമം റസീന ഇബ്നു, ബാസിമ നബ്ഹാൻ, ഫാത്തിമ റസ്നൽ എന്നിവർ ഒന്നും രണ്ട്, മൂന്നും സ്ഥാനത്തിനും ആയിഷ പ്രോത്സാഹന സമ്മാനത്തിനും അർഹരായി.
ടീൻസ് വിഭാഗത്തിൽ ഫാത്തിമ ഹന, ഹവ്വാ കുഞ്ഞായിൻ എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി. തനിമ സൗത്ത് വനിത വിഭാഗം പ്രസിഡൻറ് റുക്‌സാന മൂസ അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി മുഹ്സിന നജ്മുദ്ദീൻ സ്വാഗതവും മേഖല സെക്രട്ടറി ഷെമി ജാബിർ നന്ദി പ്രകാശനവും നിർവഹിച്ചു. ഇൽഹാം സിദ്ദീഖ് ഖുർആനിൽ നിന്നും അവതരിപ്പിച്ചു. ഷഹർബാൻ നൗഷാദ് അവതാരകയായിരുന്നു.



