ഷറഫിയ സഫീറോ റെസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് അസൈൻ ഇല്ലിക്കലിന്റെ അദ്ധ്യക്ഷതയിൽ സലീം മാട്ടുമ്മൽ ഉത്ഘാടനം ചെയ്തു.അലൂമ്നി മുഖ്യ രക്ഷാദികാരി ഹുസൈൻ ചുള്ളിയോടും അസൈൻ ഇല്ലിക്കലും ചേർന്ന് മൻസൂർ എടവണ്ണക്ക് അലൂമ്നിയുടെ മെമന്റോ സമ്മാനിച്ചു. നിസാം മമ്പാട്,ഹുസൈൻ ചുള്ളിയോട്, ഇ കെ സലീം, ഡോ :സാജിത് ബാബു ( ബദർ തമാം ),രാജീവ് നായർ,ബി ഗഫൂർ,എന്നിവർ സംസാരിച്ചു. ജ.സെക്രട്ടറി ഗഫൂർ മമ്പാട് സ്വാഗതവും ലത്തീഫ് നരിപ്പറ്റ നന്ദിയും പറഞ്ഞു.
ഇതോടപ്പം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ അലൂമ്നി നടത്തിയ ജിദ്ദയിലെ പ്രവാസി കുട്ടികൾക്കായിട്ടുള്ള ഇംഗ്ലീഷ് പ്രസംഗ പരിശീലന പ്രോഗമായ.യൂത്ത് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗാമിന്റെ സമാപനവും നടന്നു.ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസിഡന്റ് രാജീവ് നായരുടെ അദ്ധ്യക്ഷതയിൽ ടോസ്റ്റ് മാസ്റ്റർ അഷറഫ് അബൂബക്കർ ഉത്ഘാടനം ചെയ്തു ഡോ :വീനിത പിള്ള ( ജെ എൻ എച് ), ജാവേദ് ജാസർ എന്നിവർ സംസാരിച്ചു.
അസൈൻ ഇല്ലിക്കൽ, യാക്കൂബ് ചെറുകോട്, സുഹറ മമ്പാട്, മുജീബ്, ഹുസൈൻ ചെറുകോട് മൻസൂർ എടവണ്ണ, ഫിറോസ് എലാട്ട്, സുബൈർ പൂക്കോട്ടും പാടം,എന്നിവർ സർട്ടിഫിക്കറ്റ്, ട്രോഫികളും സമ്മാനിച്ചു. നസീർ എടവണ്ണ, റഷീദ് കാരക്കുന്ന്, ഹാസിഖ് കല്ലായി, സത്താർ, അസീസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.മൻസൂർ എടവണ്ണ യുടെ നേതൃത്വത്തിൽ ഫർസാന, ഹസീന, ലത്തീഫ് ഷാജഹാൻ എന്നിവർ നയിച്ച ഗാനമേളയും അനു ആഷിക്കിന്റെ നേതൃത്വത്തിലുള്ള സിനിമാറ്റിക് ഡാൻസും പരിപാടിക്ക് നവ്യാനുഭവം ആയി..


