പൗരത്വ ഭേദഗതി ബില്ല് ഇന്ത്യയെ വിഭജിക്കാനുള്ള മുന്നൊരുക്കം: ബെയ്ഷ് ഒഐസിസി


ജിദ്ദ: മതേതര ഇന്ത്യയെ വിഭജിക്കുന്നതിനുള്ള മുന്നൊരുക്കമാണ്  പൗരത്വ ഭേദഗതി ബില്ലെന്ന് ബെയ്ഷ് ഒഐസിസി അഭിപ്രായപ്പെട്ടു.

ഇന്ത്യൻ ഭരണഘടന ഉറപ്പ് നല്‍കിയ നാനാത്വത്തിൽ ഏകത്വവും  ബഹുസ്വരതയും ഇന്ത്യയിൽ വർഗീയതക്ക് ചുക്കാൻ പിടിക്കുന്ന ഹൈന്ദവ തീവ്രവാദികളായ അമിത്ഷയും  നരേന്ദ്രമോദിയും ചേർന്ന് നശിപ്പിക്കാനും ഇന്ത്യാ രാജ്യത്തെ മതത്തിന്റെ പേരിൽ വിഭജിക്കാനുമാണ് ശ്രമിക്കുന്നത്.

 ലോകം മനുഷ്യാവകശാദിനം ആഘോഷിക്കുമ്പോഴാണ് ഇന്ത്യന്‍ പാര്‍ലമെന്റ് ഇത്തരമൊരു ബില്ല് നിയമമാക്കുന്നത് എന്നത് ചരിത്രത്തോടുള്ള ക്രൂരപരിഹാസമാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് അംഗീകരിക്കാനാവില്ല. പൗരത്വ ഭേദഗതി ബില്‍ നിയമമാകുന്ന ദിനം ചരിത്രത്തിലെ കറുത്ത അധ്യായമാണ്.

 ഒരു രാഷ്ട്രം ഒരു ഭരണം ഒരു മതം എന്ന ആപല്‍ക്കരമായ ലക്ഷ്യത്തിലേക്കാണ് മോദി ഭരണകൂടം കുതിക്കുന്നത്. വംശീയ വികാരം ആളിക്കത്തിക്കുന്ന നരേന്ദ്രമോദി, ഹിറ്റ്‌ലറുടെ തനിയവതാരമാണ്. ആര്യവംശത്തിന്റെ ആധിപത്യത്തെകുറിച്ചും രക്തപരിശുദ്ധിയെകുറിച്ചും വാതോരാതെ പ്രസംഗിച്ച ഹിറ്റ്‌ലറും മോദിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല. മതാധിഷ്ഠിത രാജ്യം നിര്‍മ്മിക്കുകയെന്ന സംഘപരിവാര്‍ അജണ്ടയാണ് മുസ്ലീം മതവിഭാഗങ്ങളെ ഒഴിച്ചുനിര്‍ത്തി പൗരത്വ ഭേദഗതി ബില്ലിലൂടെ നടപ്പാകുന്നത്. പൗരത്വാവകാശത്തിന് മതം പ്രധാന ഘടകമാകുന്നത്  ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളുടെ നഗ്നമായ ലംഘനമാണ്.

വിവേചനത്തിന്റേയും അസഹിഷ്ണുതയുടേയും രാഷ്ട്രീയത്തെ എന്തുവിലകൊടുത്തും മതേതര കക്ഷികൾ ഒറ്റക്കെട്ടായി  പരാജയപ്പെടുത്തണം.നാനാജാതി മതസ്ഥരെയും എന്നും എപ്പോഴും  നെഞ്ചോട് ചേര്‍ത്തുപിടിച്ച ചരിത്രമാണ്  കോണ്‍ഗ്രസിനുള്ളതെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

ബെയ്ഷ് ഒഐസിസി പ്രസിഡന്റ് അബ്ദുല്‍ മജീദ് ചേറൂര്‍ അദ്ധ്യക്ഷത വഹിച്ചു .കുഞ്ഞി മുഹമ്മദ് മൂന്നിയൂര്‍ യോഗം ഉദ്ഘാടനം ചെയ്തു.ദിലീപ് കളരിക്കമണ്ണേല്‍ മുഖ്യ പ്രഭാഷണം നടത്തി. സാദിഖലി കോയിസ്സൻ, ലത്തീഫ് മാഹി തുടങ്ങിയവർ സംസാരിച്ചു. നവാസ് കൊല്ലം സ്വാഗതവും അജ്മൽ കരുവാങ്കല്ല് നന്ദിയും പറഞ്ഞു.


Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !