പൗരത്വ ബില്‍ ഭേദഗതി; പ്രതിഷേധങ്ങൾക്ക് ജിദ്ദ നിലമ്പൂർ മണ്ഡലം കെ എം സി സിയുടെ ഐക്യ ദാർഢ്യം



ജിദ്ദ: ജനാതിപത്യ ഇന്ത്യയിൽ രണ്ടു വിഭാഗം ജനങ്ങളെ സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ ഇന്ത്യയിലെങ്ങും നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യ ദാർഢ്യവുമായി ജിദ്ദാ നിലമ്പൂർ മണ്ഡലം കെ എം സി സി പ്രതിഷേധ സംഗമം നടത്തി.
ജന്മനാട്ടിൽ സമാധാനമായി ജീവിക്കാൻ ഫാസിസിറ്റ് ഭരണകൂടം അനുവദിക്കില്ല എങ്കിൽ പ്രവാസം വെടിഞ്ഞു കൊണ്ട് ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പോരാടാൻ പ്രവാസികളും തയ്യാറാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. ബ്രിട്ടീഷുകാരോടു പടവെട്ടി സ്വാതന്ത്ര്യം നേടിത്തന്നവരുടെ പിന്മുറക്കാരാണ് മലബാറിലുള്ളവർ എന്നും സംഗമം ഓർമ്മിപ്പിച്ചു.
അൽ റയാൻ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ജിദ്ദാ സെൻട്രൽ കമ്മിറ്റി ഉപാധ്യക്ഷൻ പി സി  എ റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ലോകസഭയിലും രാജ്യ സഭയിലും ഭൂരിപക്ഷം നേടിയ ബില്ലിനെ നഖശിതാന്തം എതിർത്തുകൊണ്ട് രാജ്‌ജ്യത്തിന്റെ പരമോന്നത കോടതിയിയെ സമീപിച്ച മുസ്ലിം ലീഗ് നേതൃത്വത്തിന്റെ മണ്ഡലം കെ എം സി സി അഭിനന്ദിച്ചു.
വർക്കിങ് പ്രസിഡണ്ട് അബൂട്ടി പള്ളത്ത് അധ്യക്ഷം വഹിച്ച സംഗമത്തിൽ സി എ ബി യുടെ പ്രത്യാഘാതങ്ങളെ കുറിച്ച് ചെയർമാൻ റഷീദ് വരിക്കോടൻ വിശദീകരിച്ചു. കെ ടി ജുനൈസ്, നിഷാജ് അണക്കായി, അബ്ദുൽ കരീം,അഫ്സൽ മുണ്ടശ്ശേരി എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ഉമ്മർ കെ ടി, അമീൻ സ്വലാഹി, സലിം കുരിക്കൾ, അബ്ദു പാലേമാട്, സുധീർ, ജിഷാർ, റഫീഖ്, അഫ്സൽ കെ പി, ജെനീഷ്, മാനു,അഷ്‌റഫ്‌ കമ്പളക്കല്ല്, ജാഫർ, മുനീർ,സജാദ് മൂത്തേടം തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സുബൈർ വട്ടോളി സ്വാഗതവും ട്രെഷറർ ജാബിർ നന്ദിയും പറഞ്ഞു.    

     
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !