11 വർഷത്തോളമായി നിക്കായ് കമ്പനിയിൽ സർവീസ് സൂപ്പർവൈസർ ആയി ജോലി ചെയ്തു വരികയായിരുന്ന അദ്ദേഹം ജിദ്ദയിൽ ഷറഫിയ്യ ഇസ്ലാഹി സെന്ററിന്റെ പ്രവർത്തനങ്ങളിലും അബൂബക്കർ സിദ്ദീഖ് മസ്ജിദ് ഖുർആൻ ക്ലാസ്സിലും സജീവ പഠിതാവും ഹജ്ജ് വളണ്ടിയർ സർവീസ് പോലെയുള്ള വിവിധ സേവനങ്ങളിലെ സാന്നിദ്ധ്യവുമായിരുന്നു.
ബഷീർ തിരൂരിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യാത്രയയപ്പു യോഗത്തിൽ മൻസൂർ പൊന്നാനി സ്വാഗതവും ഇബ്രാഹിം കണ്ണൂർ നന്ദിയും പറഞ്ഞു. കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ബഷീർ തിരൂർ ഉപഹാരം നൽകി. ലിയാഖത്ത് അലി ഖാൻ, EK ബാബു, ജാഫർ ശരീഫ്, നൗഷാദ് കരിങ്ങനാട്, നൗഷാദ് മാളിയേക്കൽ എന്നിവർ ആശംസകൾ നേർന്നു.


