അത്തിപ്പറ്റ ഉസ്താദിന്റെ ഒന്നാം ഉറൂസ് മുബാറകിന് തുടക്കമായി



വളാഞ്ചേരി: ആത്മീയ പണ്ഡിത സൂരികളുടെ പ്രാർത്ഥനാ നിർഭരമായ അന്തരീക്ഷത്തിൽ അത്തിപറ്റ ഉസ്താദിന്റെ ഒന്നാം ഉറൂസ് മുബാറകിന് തുടക്കമായി. ഇന്നലെ വൈകിട്ട് നാലിന് ഉസ്താദിന്റെ മഖ്ബറയിൽ സിയാറത്ത് നടത്തിയ ശേഷം കൊടി ഉയർത്തിയതോടെയാണ് തുടർച്ചയായി നാല് ദിവസം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചത്.
പരിപാടി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഫത്ഹുൽ ഫത്താഹ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷനായി.
ഇ.കെ സൽമാൻ,​ ഫത്ഹുൽ ഫത്താഹ് വർക്കിംഗ് പ്രസിഡന്റ് അബ്ദുൾ വാഹിദ് മുസ്ലിയാർ,​ സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തി. സി കെ എം സ്വാദിഖ് മുസ്ലിയാർ, ഡോ. ബഹാഉദ്ധീൻ നദ്‌വി, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, സി.പി ഹംസ ഹാജി,എ.പി മൊയ്തീൻകുട്ടി ഹാജി എന്നിവർ പ്രസംഗിച്ചു. വിർദ്, മൗലിദ് പാരായണത്തിന് ശിഹാബുദ്ധീൻ തങ്ങൾ മാണിക്കോത്ത് നേതൃത്വം നൽകി. സയ്യിദ് ബാപ്പുട്ടി തങ്ങൾ വരമ്പനാല പ്രാർത്ഥന നടത്തി.മജ്‌ലിസുന്നൂർ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഖാസിം കോയ തങ്ങൾ ബാഅലവി എടയൂർ അദ്ധ്യക്ഷനായി. സ്വലാഹുദ്ധീൻ ഫൈസി വല്ലപ്പുഴ മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി,​ ഹസൻ സഖാഫി പൂക്കോട്ടൂർ ,​ സുബൈർ ഫൈസി മാവണ്ടിയൂർ, ഫാറൂഖ് വാഫി അത്തിപ്പറ്റ എന്നിവർ പ്രസംഗിച്ചു.ആത്മീയ പണ്ഡിത സൂരികളുടെ പ്രാർത്ഥനാ നിർഭരമായ അന്തരീക്ഷത്തിൽ അത്തിപറ്റ ഉസ്താദിന്റെ ഒന്നാം ഉറൂസ് മുബാറകിന് തുടക്കമായി. ഇന്നലെ വൈകിട്ട് നാലിന് ഉസ്താദിന്റെ മഖ്ബറയിൽ സിയാറത്ത് നടത്തിയ ശേഷം കൊടി ഉയർത്തിയതോടെയാണ് തുടർച്ചയായി നാല് ദിവസം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചത്.
പരിപാടി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഫത്ഹുൽ ഫത്താഹ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷനായി.
ഇ.കെ സൽമാൻ,​ ഫത്ഹുൽ ഫത്താഹ് വർക്കിംഗ് പ്രസിഡന്റ് അബ്ദുൾ വാഹിദ് മുസ്ലിയാർ,​ സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തി. സി കെ എം സ്വാദിഖ് മുസ്ലിയാർ, ഡോ. ബഹാഉദ്ധീൻ നദ്‌വി, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, സി.പി ഹംസ ഹാജി,എ.പി മൊയ്തീൻകുട്ടി ഹാജി എന്നിവർ പ്രസംഗിച്ചു. വിർദ്, മൗലിദ് പാരായണത്തിന് ശിഹാബുദ്ധീൻ തങ്ങൾ മാണിക്കോത്ത് നേതൃത്വം നൽകി. സയ്യിദ് ബാപ്പുട്ടി തങ്ങൾ വരമ്പനാല പ്രാർത്ഥന നടത്തി.മജ്‌ലിസുന്നൂർ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഖാസിം കോയ തങ്ങൾ ബാഅലവി എടയൂർ അദ്ധ്യക്ഷനായി. സ്വലാഹുദ്ധീൻ ഫൈസി വല്ലപ്പുഴ മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി,​ ഹസൻ സഖാഫി പൂക്കോട്ടൂർ ,​ സുബൈർ ഫൈസി മാവണ്ടിയൂർ, ഫാറൂഖ് വാഫി അത്തിപ്പറ്റ എന്നിവർ പ്രസംഗിച്ചു.


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !