മലപ്പുറം: ജില്ലയിൽ ജനുവരി ഒന്നു മുതൽ പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തദേശ സ്ഥാപന തലത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് കളക്ടർ ഉദ്യോഗസ്ഥർക്ക്് നിർദേശം നൽകി.
പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ടു വ്യാപകമായ ബോധവത്ക്കരണവും നോട്ടീസ്, ബാനർ, മീഡിയ വഴി പ്രചാരണവും സംഘടിപ്പിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ വ്യാപാരി വ്യവസായി സംഘടന, ഹോട്ടൽ, കല്ല്യാണ മണ്ഡപം, ആരാധാനലയം, ജനപ്രധിനിധികൾ, രാഷ്ട്രീയ പാർട്ടി സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവരുടെ യോഗം ചേരും. പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ നിർമാണ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കും.
കുടുംബശ്രീ യൂണിറ്റുകൾ മുഖേന വിവാഹം, സൽക്കാരം തുടങ്ങിയ പരിപാടികളിൽ ഭക്ഷണ വിതരണത്തിന് സ്റ്റീൽ, സിറാമിക് പ്ലേറ്റ് ഗ്ലാസ് എന്നിവ വിതരണ ചെയ്യും. കല്ല്യാണ മണ്ഡപങ്ങൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയവ പൂർണമായും ഹരിത ചട്ടങ്ങൾ പാലിക്കുന്നതിന് നിർദേശം നൽകും.
പ്രധാന നിര്‍ദ്ദേശങ്ങള്‍ :
1. വ്യാപകമായ ബോധവല്‍ക്കരണം നോട്ടീസ്, ബാനര്‍, മീഡിയ പ്രചരണം.
2.പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ വ്യാപാരി വ്യവസായി സംഘടന, ഹോട്ടല്‍, കല്യ്ലാണ മണ്ഡപം, ആരാധാനലയം, ജനപ്രധിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി സന്നദ്ധ സംഘടന പ്രധിനിതികളുടെ യോഗം.
3. പരിസ്ഥിതി സൗഹൃത വസ്തുക്കളുടെ (പേപ്പര്‍ ബാഗ്, തുണി സഞ്ചി വസ്തുക്കളുടെ നിര്‍മ്മാണ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കല്‍)
4. കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന വിവാഹം, സല്‍ക്കാരം തുടങ്ങിയ പരിപാടികളില്‍ ഭക്ഷണ വിതരണത്തിന് സ്റ്റീല്‍, സിറാമിക് പ്ലേറ്റ് ഗ്ലാസ് എന്നിവ വിതരണ യൂണിറ്റുകള്‍ സ്ഥാപിക്കല്‍.
5. നിയമ നടപടി - പഞ്ചായത്ത് സെക്രട്ടറിമാരില്‍ നിക്ഷിപ്തമായ അധികാരം ആരോഗ്യ വകുപ്പിലെ ജെ.എച്ച്.എെ, എച്ച്.എെ, എച്ച്.എസ് എന്നിവരെ അധികാരപ്പെടുത്തല്‍.
6. കല്യ്ലാണ മണ്ഡപങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ പൂര്‍ണ്ണമായും ഹരിത ചട്ടങ്ങള്‍ പാലിക്കുന്നതിന് നിര്‍ദ്ദേശം നല്കല്.




