നിലമ്പൂർ പീവീസ് മോഡൽ സ്‌കൂൾ ഓവറോൾ ചാമ്പ്യൻമാർ



മലപ്പുറം : പന്ത്രണ്ടാമത് സി.ബി.എസ്.ഇ സഹോദയ മലപ്പുറം ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 275 പോയിന്റ് നേടി നിലമ്പൂർ പീവീസ് മോഡൽ സ്‌കൂൾ ഓവറോൾ ചാമ്പ്യൻമാരായി.179 പോയിന്റുകൾ നേടി പുത്തനങ്ങാടി സെന്റ്‌ജോസഫ് സ്‌കൂൾ രണ്ടും 104 പോയിന്റുകളുമായി കോട്ടയ്ക്കൽ സേക്രഡ് ഹാർട്ട് സ്‌കൂൾ മൂന്നും സ്ഥാനത്തെത്തി. 66 വിദ്യാലയങ്ങളിൽ നിന്നും 5000 കായികതാരങ്ങൾ അഞ്ച് വിഭാഗങ്ങളിലായി മീറ്റിൽ മാറ്റുരച്ചു .

സമാപന സമ്മേളനത്തിൽ നിലമ്പൂർ സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ പുളിക്കൽ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !