അബുദാബിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് സ്വദേശി മരിച്ചു
by:
മൻസൂർ എടക്കര
December 02, 2019
അബുദാബി: അബുദാബിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് സ്വദേശി മരിച്ചു. എഴു പേര്‍ക്ക് പരിക്ക്. ബനിയാസ് പാലത്തില്‍ മുന്നറിയിപ്പില്ലാതെ ട്രാക്ക് മാറിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മറ്റ് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു.പരിക്കേറ്റവരെ അല്‍ റഹ്ബ, മഫ്റഖ് ആശുപത്രികളിലേക്ക് മാറ്റി.