സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ സഹോദരൻ മിതബ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അന്തരിച്ചു.


റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ സഹോദരൻ മിതബ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അന്തരിച്ചു. 88 വയസ്സായിരുന്നു. 

രാജകുടുംബത്തിലെ മുതിർന്ന അംഗമായിരുന്നു. 1958 നും 1961 നും ഇടയിൽ അദ്ദേഹം മക്ക പ്രവിശ്യയുടെ ഗവർണറായിരുന്നു. അതിനുശേഷം മറ്റ് ഭരണപരമായ പദവികളും വഹിച്ചു.

മുനിസിപ്പൽ,ഗ്രാമകാര്യ മന്ത്രിയായിരുന്നു 1980 മുതൽ 2009 വരെ അദ്ദേഹം ഈ പദവി വഹിച്ചിരുന്നു. ചൊവ്വാഴ്ച ഇഷാ നമസ്കാരത്തിനു ശേഷം മക്കയിൽ ഖബറടക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപോർട്ട് ചെയ്തു.




നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !