മലപ്പുറം സൗഹൃദവേദി വനിതാ വിംഗ്‌ "മീറ്റ്‌ ടുഗതർ 2019"


ജിദ്ദ: ജീവ കാരുണ്യ രംഗത്തും പ്രതിഭകളെ കണ്ടെത്തി അവർക്ക്‌ വേണ്ട പ്രോൽസാഹനം നൽകുന്ന മലപ്പുറം  സൗഹൃദ വേദി വനിതാ വിംഗിന്റെ പ്രവർത്തനങ്ങൾ അഭിനന്ധനിയമാണെന്ന് സലീനാ മുസാഫിർ പറഞ്ഞു.

മലപ്പുറം സൗഹൃദവേദി വനിതാ വിംഗ്‌ " മീറ്റ്‌ ടുഗതർ 2019 " പരിപാടി ഉൽഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അവർ. നൂറുന്നീസ ബാവ അദ്യക്ഷത വഹിച്ചു.യു എം ഹുസ്സൈൻ മലപ്പുറം ആമുഖ പ്രസംഗം നടത്തി. ചടങ്ങിൽ വെച്ച്‌ 26 വർഷത്തെ പ്രവാസം അവസാനിപ്പിച്ച്‌  നാട്ടിലേക്ക്‌ പോകുന്ന ഗായകനും സഗീത സംവിധായകനുമായ മൻസൂർ എടവണ്ണക്ക്‌ നൂറുന്നീസ ബാവ സ്നേഹോപഹാരം നൽകി. 

ആശാ ഷിജു, ഹനീഫ്‌ വാപന്‌, മുംതാസ്‌ റഹ്മാൻ, ഫാത്തിമാ റിൻഷ കാടേരി, റിഹാൻ ബാവ എന്നിവർ ഗാനാലാപനം നടത്തി റിഷ്നി കലയത്ത്‌, ഷസ്ഫ, ഷസ, ബേബി റിസ പുതുശേരി  അവതരിപ്പിച്ച സിനിമാറ്റിക്‌ ഡാൻസ്‌ സദസ്സിന്‌ കുളിർമയേകി.സൗഹൃദവേദി മലപ്പുറം റോസ്‌ ലോഞ്ച്‌ ഓഡിറ്റോറിയത്തിൽ വെച്ച്‌ സംഘടിപ്പിക്കുന്ന സമൂഹ വിവാഹത്തിലെ ഒരു വധുവരൻമാരുടെ സ്വർണ്ണം, വസ്ത്രം പേരു പറയാൻ ആഗ്രഹിക്കാത്ത ഒരു വ്യക്തി സ്പോൺസർ ചെയ്ത വിവരം ചടങ്ങിൽ അറിയിച്ചു. 

മുംതാസ്‌ ബഷീർ മചിങ്ങൽ, സാബിറാ റഫീഖ്‌ ,ജാസ്മിൻ നിസാർ, നജ്മ ഹാരിസ്‌ കൊന്നോല,ബഷീർ അഹമ്മദ്‌ മച്ചിങ്ങൽ, രാജീവ്‌ പുതിയകുന്നത്ത്‌, മുസാഫർ അഹമമദ്‌ പാണക്കാട്‌, കമാൽ കളപ്പാടൻ , ഷാനവാസ്‌ തളാപ്പിൽ എന്നിവർ ആശംസകൾ നേർന്നു. മുസാഫിർ , ഹക്കീം  പാറക്കൽ, റഫീഖ്‌ കലയത്ത്‌ എന്നിവർ സമ്മാന ദാനം നിർവഹിച്ചു. നൗഷാദ്‌ ബാബു കളപ്പാടൻ, അനീഷ്‌ തോരപ്പ, ലത്തീഫ്‌ നരിപ്പറ്റ, സലീം സൂപ്പർ, പി കെ വീരാൻ ബാവ, ഫിറോസ്‌ ബാബു കലയത്ത്,മുഹമ്മദ്‌ നിസാർ മച്ചിങ്ങൽ എന്നിവർ നേതൃത്വം നൽകി. ഹഫ്സാ മുസാഫർ സ്വാഗതവും, ഷക്കീലാ റഫീഖ്‌ കലയത്ത്‌ നന്ധിയും പറഞ്ഞു.








നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !