ഡൽഹി: നിലമ്പൂർ-വയനാട്-നെഞ്ചൻകോട് റെയിൽ പാത വയനാട്ടുകാരുടെ സ്വപ്‌നമാണെന്നും ഇതിൻെറ നിർമ്മാണത്തിനായി കേരള സർക്കാരിന് ആവശ്യമായ സഹായം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും പാർലിമെന്റിൽ ഉന്നയിച്ച് രാഹുൽ ഗാന്ധി എം.പി.
വയനാട്ടുകാരുടെ യാത്ര പ്രശ്നങ്ങൾക്ക് വലിയ പരിഹാരമാകുന്ന പദ്ധതി ഇപ്പോഴും എവിടെയും എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 156 കിലോമീറ്റർ നിലമ്പൂര്‍-നഞ്ചന്‍കോട് നിര്‍ദിഷ്ടപാത പൂർത്തിയായൽ ബെംഗളൂരു, മൈസൂരു, കോയമ്പത്തൂര്‍, കൊച്ചി നഗരങ്ങളിലേക്കുള്ള ദൂരപരിമിതി ഈ പാതയിലൂടെ എളുപ്പം മറികടക്കാനാവും. നഞ്ചന്‍കോട് നിന്ന് ചിക്കബര്‍ഗി-വള്ളുവാടി-ബത്തേരി-മീനങ്ങാടി-കല്പറ്റ-മേപ്പാടി-വെള്ളരിമല വഴിയാണ് നിലമ്പൂരിലേക്കുള്ള പാത.


