ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് ബച്ചാവോക്ക് ഒ ഐ സി സി ജിസാന്‍ സെന്‍ട്രല്‍ കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു


ജിസാന്‍: ഇന്ത്യാ രാജ്യത്ത് നടക്കുന്ന സാമ്പത്തിക സാമൂഹിക അരാജക ത്വത്തിനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഡല്‍ഹിയിയില്‍ നടത്തുന്ന ഭാരത് ബച്ചാവോ റാലിക്ക്  ഒ ഐ സി സി ജിസാന്‍ സെന്‍ട്രല്‍ കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. 

പതിറ്റാണ്ടുകളായി സാഹോദര്യത്തോടെ ജീവിക്കുന്ന ജനങ്ങളെ തമ്മിലടിപ്പിക്കുവാനും ലക്ഷക്കണക്കിന് കോടികള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി എഴുതിത്തള്ളുന്ന മോഡി സര്‍ക്കാര്‍ കര്‍ഷകരുടെ പതിനായിരം രൂപ പോലും എഴുതിത്തള്ളാനും   അവരെ  സഹായിക്കാനും മുതിരുന്നില്ലാ എന്നും ചടങ്ങ് ഉല്‍ഘാടനം ചെയ്ത് കൊണ്ട് ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ പറഞ്ഞു.

മഅ്ബൂജിലെ നൂര്‍ ഇന്ത്യന്‍ ഫാമിലി റെസ്റ്റോറന്‍റ് ഒാഡിറ്റാറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍  ജിസാന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് സലീം ആറ്റിങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു.വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സാക്കിര്‍ ഹുസൈന്‍ എടവണ്ണ മുഖ്യ പ്രഭാഷണം നടത്തി.ജിദ്ദ എറണാംകുളം കമ്മിറ്റി സെക്രട്ടറി സിറാജ് കൊച്ചിന്‍,ബെയ്ഷ് കമ്മിറ്റി പ്രസിഡന്‍റ് അബ്ദുല്‍ മജീദ് ചേറൂര്‍,ത്വാഹ കോഴിക്കോട്,എബി മാത്യു,സജീര്‍ ദുബൈസെന്‍റര്‍,ഫൈസല്‍ കുറ്റ്യാടി,ദിലീപ് കളരിക്കമണ്ണേല്‍,അബ്സല്‍ ഒള്ളൂര്‍,സുരേശ് ഖമീഷ് മുഷൈത്ത്,നവാഫ്,നാസര്‍ കരുനാഗപ്പള്ളി, തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് പാലക്കാട് സ്വാഗതവും നാസര്‍ ചേലേമ്പ്ര നന്ദിയും പറഞ്ഞു.




Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !