ഫാസിസ്റ്റ് ശക്തികൾ സൗദിയിലടക്കം സംഘടനാ പ്രവർത്തനം ഊർജ്ജിതമാക്കുമ്പോൾ ഒഐസിസിയുടെ പ്രവർത്തനം കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ട് പോകണമെന്നും ഒഐസിസി യുടെ സംഘടനാ സംവിധാനം മാതൃസംഘടനയുടെതിന്നനുസൃതമായി പരിഷ്‌കരിക്കാൻ കോൺഗ്രസ് നേതൃത്വത്തോടാവശ്യപ്പെടുമെന്നും വി. പി. റഷീദ് പറഞ്ഞു.
നേരത്തെ അൽ നൂർ ക്ലിനിക്കിനടുത്തുണ്ടായിരുന്ന ഓഫിസാണ് ഷറഫിയ്യയിൽ ഷറഫിയ്യ സ്റ്റോർ നിൽക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ഗൾഫ് കയറിനടുത്തുള്ള ഓഫിസിലാണ് പുതിയ ഓഫിസ്. ഉദ്ഘാടന ചടങ്ങിൽ ഒഐസിസി നേതാക്കളായ എ.പി. കുഞ്ഞാലി ഹാജി, അബ്ദുൽ മജീദ് നഹ, കെസി. അബ്ദുറഹ്മാൻ, കെ.എം.സി.സി. ജിദ്ദ കമ്മിറ്റി വൈ. പ്രസിഡണ്ട് ഇസ്മായിൽ മുണ്ടക്കുളം, സി. എം. അഹമത്, ഹുസൈൻ എൻ, അലവി ഹാജി കാരിമുക്ക്, കരീം മണ്ണാർക്കാട്, അഷ്‌റഫ് അഞ്ചാലൻ, ഷൗക്കത്ത് പരപ്പനങ്ങാടി, കുഞ്ഞിമുഹമ്മത് കൊടശ്ശേരി, ഇസ്മയിൽ കൂരിപ്പൊയിൽ, വി.പി. കുട്ടിമോൻ, റഫീഖ് മൂസ, ബഷീർ അമ്പലവൻ, മുഹമ്മദലി മക്കരപ്പറമ്പ, വി.പി. നാസർ, നാസർ കോഴിത്തൊടി തുടങ്ങിയവർ സംസാരിച്ചു. ജന: സെക്രട്ടറി സക്കീർ അലി കണ്ണേത്ത് സ്വാഗതവും വൈ: പ്രസിഡണ്ട് ജലീഷ് കാളികാവ് നന്ദിയും പറഞ്ഞു.


