ഫസലുള്ള വെള്ളുവമ്പാലിയെ പുതിയ പ്രസിഡണ്ടായും,ഉസ്മാന്‍ കുണ്ട്കാവിലിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ട്രഷറരായിരുന്ന മോഹന്‍ ബാലന്‍ തല്‍സ്ഥാനത്ത് തുടരും. ഉസ്മാന്‍ വാകയില്‍, ഹുമയൂണ്‍ കബീര്‍ , അമ്പു എ.ടി , സാദിഖ് പാണ്ടിക്കാട്, നെജ്മല്‍ ബാബു എന്നിവരെ വൈസ് പ്രസിഡണ്ട്മാരായും റിയാദ് ഖാന്‍ കടവത്ത് സെക്രട്ടറിയായും സിദ്ദിഖ് ചോക്കാട് , ഇസ്മായീല്‍ കൂരിപ്പോയില്‍, അലി അക്ബര്‍ ഇരിങ്ങാട്ടിരി, വാസു വാണിയമ്പലം,കെ.എം കുട്ടി,ശുക്കൂര്‍ എന്നിവരെ ജോയിന്‍ സെക്രട്ടറിമാരായും ചുമതലപ്പെടുത്തി. നിലവിലെ അസിസ്റ്റന്റ്റ് ട്രഷറര്‍ ആയിരുന്ന മജീദ് താളനൂർ, വെല്‍ഫയര്‍ സെക്രട്ടറി ഖാദര്‍ കരുവാരക്കുണ്ട്,ആര്‍ട്സ് സെക്രട്ടറി റഷാദ് കരുമാര സ്പോര്‍ട്സ് സെക്രട്ടറി മൊഇദു കെ.ടി ഓഡിറ്റര്‍ ഹകീം ടി.കെയും തല്‍സ്ഥാനത്ത് തുടരും.
റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.ടി.എ മുനീര്‍, ഗ്ലോബല്‍ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ റീജ്യണല്‍ കമ്മിറ്റി സെക്രട്ടറി സക്കീര്‍ ഹുസൈന്‍ എടവണ്ണ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പുനസംഘടന എക്സിക്യൂട്ടീവ് അംഗീകരിച്ചു. യോഗത്തില്‍ റജ്മല്‍ നിലമ്പൂര്‍, നിസാം പാപ്പറ്റ, സഫീർ കെ ടി തുടങ്ങിയവര്‍ സംസാരിച്ചു ഉസ്മാന്‍ വാകയില്‍ സ്വാഗതവും ഉസ്മാന്‍ കുണ്ട്കാവില്‍ നന്ദിയും പറഞ്ഞു.


