രാഹുൽ ഗാന്ധി മൂന്നു ദിവസത്തെ സന്ദർശനത്തിനായി കേരളത്തില്‍. ബത്തേരിയിൽ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റു മരിച്ച പത്തു വയസ്സുകാരി ഷെഹ്ല ഷെറിന്റെ വീടും, സർവജന ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളും നാളെ രാവിലെ രാഹുൽ സന്ദർശിക്കും.സ്ഥലം എംപിയെന്ന നിലയിൽ തിരക്കിട്ട പരിപാടികളാണ് രാഹുലിന് വയനാട്ടിലുള്ളത്.പാർട്ടി യോഗങ്ങൾക്കു പുറമേ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.
വ്യാഴാഴ്ച രാവിലെ കരുവാരക്കുണ്ട് സ്‌കൂള്‍ കെട്ടിടവും എടക്കര പഞ്ചായത്ത് കോപ്ലക്‌സ് ഉദ്ഘാടനവും നിര്‍വഹിച്ച് രാഹുല്‍ ഉച്ചയ്ക്ക് നിലമ്പൂരില്‍ യുഡിഎഫ് കണ്‍വന്‍ഷനില്‍ പങ്കെടുക്കും. തുടര്‍ന്ന് പന്നിക്കോട് മുക്കം, തിരുവമ്പാടി, കോടഞ്ചേരി എന്നിവിടങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും. മറ്റന്നാള്‍ രാത്രി ഡല്‍ഹിയിലേക്ക് തിരിക്കും. ബന്ദിപൂർ യാത്ര നിരോധനവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചായിരുന്നു രാഹുൽ അവസാനമായി കേരളത്തിലെത്തിയത്.


