കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം വണ്ടൂർ സിയന്ന ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എം നിസാറലി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് ദിനേഷ് പ്രവർത്തന റിപ്പോർട്ടും പി സുബ്രഹ്മണ്യൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ട്രഷറർ യു പി പുരുഷോത്തമൻ കണക്ക് അവതരിപ്പിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി വി പി സക്കറിയ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എൻ കണ്ണൻ സ്വാഗതവും ഏരിയാ സെക്രട്ടറി വി കെ അശോകൻ നന്ദിയും പറഞ്ഞു. എം നിസാറലി കൺവീനറും സീനത്ത് ഇസ്മയിൽ, യു പി പുരുഷോത്ത മൻ, ഹംസ പുല്ലാട്ടിൽ എന്നിവർ അംഗങ്ങളായുള്ള പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. 250 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
കെ സുബ്രഹ്മണ്യൻ (കൺവീനർ), വി പി ഹസീന, റീന ഹരി, അഭിജിത്ത് എന്നിവരാണ് മിനുട്‌സ് കമ്മിറ്റി. പി സുനിൽ കുമാർ (കൺവീനർ), കാസിം വാടി, ദിൽഷ പ്രകാശ്, യു കെ അബൂബക്കർ, എം വി സദു എന്നിവർ പ്രമേയ കമ്മിറ്റി.സമ്മേളനം തിങ്കളാഴ്ച റാലിയോടെയും പൊതു സമ്മേളനത്തോടെയും സമാപിക്കും. റാലി വൈകിട്ട് നാലിന് സിയന്ന ഓഡിറ്റോറിയ പരിസരത്തുനിന്ന് ആരംഭിക്കും. പഴയ ബസ് സ്‌റ്റാൻഡ് പരിസരത്ത് പൊതുസമ്മേളനം വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ എംഎൽഎ ഉദ്ഘാടനംചെയ്യും. മുൻ എംപി എം ബി രാജേഷ്, പി വി അൻവർ എംഎൽഎ എന്നിവർ പങ്കെടുക്കും.
യു പി പുരുഷോത്തമൻ, കെ സുബ്രഹ്മണ്യൻ, പൊന്നാനി നഗരസഭാ ചെയർമാൻ സി പി മുഹമ്മദ് കുഞ്ഞി, സീനത്ത് ഇസ്മയിൽ, കാസിം വാടി, പി സുനിൽകുമാർ, എൻ വേണുഗോപാൽ, എ പുഷ്പാംഗദൻ, ഹംസ പുല്ലാട്ടിൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ:
കെ സുബ്രഹ്മണ്യൻ (പ്രസിഡന്റ്), എ പുഷ്പാംഗദൻ, സീനത്ത് ഇസ്മയിൽ, യു പി പുരുഷോത്തമൻ, എം നിസാറലി (വൈസ് പ്രസിഡന്റ്),ഹംസ പുല്ലാട്ടിൽ (സെക്രട്ടറി), കാസിം വാടി, യു കെ അബൂബക്കർ, സുധീഷ്, വി കെ അശോകൻ (ജോ. സെക്രട്ടറി), പി സുനിൽ കുമാർ (ട്രഷറർ).


